Image

മലയാളി സൗഹൃദ കൂട്ടായ്മയ യാത്രയയപ്പു നല്‍കി

Published on 05 November, 2016
മലയാളി സൗഹൃദ കൂട്ടായ്മയ യാത്രയയപ്പു നല്‍കി

 ജിദ്ദ: മുപ്പത്തേഴു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പൊന്മള മുഹമ്മദ് കുട്ടിക്ക് ബലദ് മലയാളി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി. 

ഷറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സലിം അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ബാന്‍ പെര്‍ഫ്യൂംസില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് കുട്ടി. ചടങ്ങില്‍ നിരവധി ഉപഹാരങ്ങള്‍ സഹപ്രവര്‍ത്തകര്‍ സമ്മാനിച്ചു. 

മന്‍സൂര്‍ കോഴിക്കോട്, സലാം കാസര്‍കോട്, സൈനുദ്ദീന്‍ പയ്യോളി, ഹസന്‍ ഓമാനൂര്‍, ഇസ്മായില്‍ വേങ്ങര, അഷ്‌റഫ് കാപ്പാടന്‍, ശരീഫ് വളാഞ്ചേരി, ഇബ്രാഹിം ഒളവട്ടൂര്‍, ഫസല്‍ റഹ്മാന്‍, സലാഹ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫര്‍സാന യാസിര്‍ നേതൃത്വം നല്‍കിയ ഗാനവിരുന്നും സമ്മേളനത്തോടനുബന്ധിച്ചു നടന്നു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക