Image

യുണൈറ്റഡ് മെഡിക്കല്‍ കമ്പനി യാത്രയയപ്പു നല്‍കി

Published on 05 November, 2016
യുണൈറ്റഡ് മെഡിക്കല്‍ കമ്പനി യാത്രയയപ്പു നല്‍കി

 ജിദ്ദ: മുപ്പത്തഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഷൗക്കത്ത് അലി രണ്ടത്താണിക്ക് ജിദ്ദയിലെ പ്രമുഖ മെഡിക്കല്‍ കമ്പനിയായ യുണൈറ്റഡ് മെഡിക്കല്‍ കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.

യുണൈറ്റഡ് മെഡിക്കല്‍ കമ്പനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹുസൈന്‍ പരവക്കല്‍ അധ്യക്ഷത വഹിച്ചു. കമ്പനി ജനറല്‍ മാനേജര്‍ ഡോ. അലിത്ത് മെമന്റോയും സഹപ്രവര്‍ത്തകര്‍ ഉപഹാരവും സമ്മാനിച്ചു.

യോഗത്തില്‍ മുജീബ് റഹ്മാന്‍, ഹാരിസ് തെന്നല, മുഹമ്മദ് അലി, മജ്ദി, ഹംസ, അബ്ദുല്‍ ലത്തീഫ്, ജലീല്‍, കമാല്‍, സമീര്‍, ഹക്കീം റഷീദ്, ഷൗക്കത്ത് അലി രണ്ടത്താണി, സക്കീര്‍ ഹുസൈന്‍ മേലാറ്റൂര്‍, ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക