Image

യുകെ പുതിയ വീസ നനയം പ്രഖ്യാപിച്ചു; ഇന്ത്യക്കാരെ ബാധിക്കും

Published on 06 November, 2016
യുകെ പുതിയ വീസ നനയം പ്രഖ്യാപിച്ചു; ഇന്ത്യക്കാരെ ബാധിക്കും

 ലണ്ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള കുടിയേറ്റം കൂടുതല്‍ ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടന്‍ പ്രഖ്യാപിച്ച പുതിയ വീസ ചട്ടങ്ങള്‍ ഇന്ത്യക്കാരെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തല്‍.

നവംബര്‍ 24നാണ് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതു പ്രകാരം ടയര്‍ 2 ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിഭാഗത്തില്‍ വീസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി 30,000 പൗണ്ടായി ഉയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ഇത് 20,800 പൗണ്ട് മാത്രമാണ്.

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളാണ് ഐസിടി റൂട്ട് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത്. അതിനാല്‍ തന്നെ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഐടി പ്രഫഷണലുകളെയാവും പുതിയ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ 90 ശതമാനവും ബ്രിട്ടനില്‍ ജോലിക്കു പോകുന്നത് ഈ വീസ പ്രകാരമാണ്.

ഞായറാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ഇരുട്ടടിയായി വീസ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശന വേളയില്‍ തെരേസയ്ക്കു മുന്നില്‍ ഈ വിഷയവും അവതരിപ്പിക്കപ്പെടും.

ടയര്‍ 2 ജനറല്‍ കാറ്റഗറിയില്‍ ശമ്പള പരിധി 25,000 പൗണ്ടായും ഉയരും. ടയര്‍ 4 വീസയിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. കുടുംബാംഗങ്ങള്‍ക്കുള്ള ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങളും കടുപ്പമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക