Image

ഫോമാ 'രജിസ്റ്റര്‍ ടു വോട്ട്' സംരംഭം ചിക്കാഗോയില്‍ വിജയകരം

ബീനാ വള്ളിക്കളം Published on 06 November, 2016
ഫോമാ 'രജിസ്റ്റര്‍ ടു വോട്ട്' സംരംഭം ചിക്കാഗോയില്‍ വിജയകരം
കുടിയേറ്റ ഇന്ത്യക്കാരുടെ അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലുള്ള പങ്കാളിത്തം വര്‍ദ്ധിച്ചു വരേണ്ടതിന്റെ ആവശ്യകത മുമ്പത്തെതിനേക്കാള്‍ പ്രാധാന്യമേറുന്ന ഈ സമയത്ത് ഫോമായുടെ ജനകീയ സംരംഭമായ 'രജിസ്റ്റര്‍ ടു വോട്ട്' ഏറെ ശ്രദ്ധേയമായി.

 ഫോമാ 2016-2018 ഭാരവാഹിത്വത്തിന്റെ ഈ പ്രഥമ സംരംഭത്തിന് അംഗസംഘടനകളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. അമേരിക്കന്‍ പൗരത്വം ഉണ്ടെങ്കിലും വോട്ട് രജിസ്റ്റര്‍ ചെയ്യാത്ത അനേകം പേര്‍ക്ക് ഈ അവസരം വളരെ പ്രയോജനകരമായി. ഫോമായുടെ സെന്‍ട്രല്‍ റീജിയനില്‍ ഉള്‍പ്പെടുന്ന ചിക്കാഗോയിലെ അസോസിയേഷന്‍ പ്രസിഡന്റുമാരായ സാം ജോര്‍ജ്(ഇല്ലിനോയ് മലയാളി അസോസിയേഷന്‍), ടോമി അസേനാട്ട്, പുതിയ പ്രസിഡന്റായ രജ്ഞന്‍ അബ്രഹാം(ചിക്കാഗോ മലയാളി അസോസിയേഷന്‍), ഏലമ്മ ചെറിയാന്‍( കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ), ബിജി എടാട്ട്(കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍), പീറ്റര്‍ മാത്യു കുളങ്ങര(മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍) എന്നിവര്‍ ഫോമയുടെ ഈ ആശയത്തെ പിന്തുണയ്ക്കുകയും സഹകരിയ്ക്കുകയും ചെയ്തു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് സ്ഥാനമുറപ്പിക്കുക വഴി നിയമ നിര്‍മ്മാണത്തിലും, നടത്തിപ്പിലും ജനനന്മയ്ക്കുതകുന്ന വിധത്തില്‍ പങ്കാളികളാകുവാനുള്ള വലിയൊരു അവസരം സ്വായത്തമാക്കുവാന്‍ ഏവര്‍ക്കും കഴിയും എന്ന ഒരു സന്ദേശം പുതു തലമുറയ്ക്കു നല്‍കിയ ഒരു വേദി കൂടിയായി ഈ 'ഫോമ രജിസ്റ്റര്‍ ടു വോട്ട്'.
ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അംഗസംഘടനകള്‍ നടത്തിയ  സംരംഭങ്ങളില്‍ പങ്കെടുക്കുകയും ഫോമയുടെ തുടര്‍ന്നുള്ള വഴികളില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫോമായുടെ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റായ സണ്ണി വള്ളിക്കളം, 2016-2018 ലെ റീജിയനല്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട് എന്നിവരോടൊപ്പം ഫോമാ ട്രഷറര്‍ ജോസ് കുരിശുങ്കലും ഈ സംരംഭങ്ങളില്‍ അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം പങ്കുചേര്‍ന്നു.


ഫോമാ 'രജിസ്റ്റര്‍ ടു വോട്ട്' സംരംഭം ചിക്കാഗോയില്‍ വിജയകരം
ഫോമാ 'രജിസ്റ്റര്‍ ടു വോട്ട്' സംരംഭം ചിക്കാഗോയില്‍ വിജയകരം
Join WhatsApp News
Hillary 2016 2016-11-08 11:06:56
വെറുതെ സമയം കളയാതെ ഹില്ലരി ക്ലിന്റന്  പോയി വോട്ട് ചെയ്യ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക