Image

പി.ഐ ജോയി ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 February, 2012
പി.ഐ ജോയി ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയില്‍
അറ്റ്‌ലാന്റാ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സമ്പൂര്‍ണ്ണ അധികാരമുള്ള സഭാ മാനേജിംഗ്‌ കമ്മിറ്റിയിലേക്ക്‌ അമേരിക്കയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിലുള്ള 52-ല്‍പ്പരം പള്ളികളില്‍ തെരഞ്ഞെടുക്കപ്പെട്ട 200-ല്‍പ്പരം പ്രതിനിധികളില്‍ നിന്നും ആറ്‌ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ നേടി പി.ഐ. ജോയി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി അറ്റ്‌ലാന്റാ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ പ്രതിനിധിയായി അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്ന ജോയിയുടെ കഴിവിന്റെ മകുടോദാഹരണമാണ്‌ അറ്റ്‌ലാന്റയില്‍ ചര്‍ച്ചിന്‌ പുതിയ ദേവാലയം വാങ്ങുവാന്‍ കഴിഞ്ഞത്‌.

തികഞ്ഞ ഈശ്വരവിശ്വാസിയും, അതിലുപരി ഓര്‍ത്തഡോക്‌സ്‌ പാരമ്പര്യമുള്ള കുന്നംകുളത്തെ പ്രാചീന കുടുംബമായ പുലിക്കൂട്ടില്‍ തറവാട്ടില്‍ ജനിച്ച ജോയി പറയുന്നത്‌ ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഇത്രയും വലിയ ഒരു സഭയുടെ സ്ഥാനത്ത്‌, വളരെയേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും എത്തിച്ചേരാന്‍ സാധിച്ചത്‌ എന്ന്‌. തന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ജോയി നന്ദി പറഞ്ഞു. ഭാര്യ: നാന്‍സി ജോയി. മക്കള്‍: ജോ ആനാ, ജോസഫ്‌, ജോയ്‌സ്‌.

റെജി ചെറിയാന്‍ അറിയിച്ചതാണിത്‌.
പി.ഐ ജോയി ഓര്‍ത്തഡോക്‌സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക