Image

കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ മാസ മീറ്റിംഗില്‍ ലേഖനം, കഥ, കവിത

എ.സി. ജോര്‍ജ് Published on 07 November, 2016
കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ മാസ മീറ്റിംഗില്‍ ലേഖനം, കഥ, കവിത
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറം, ഒക്‌ടോബര്‍ 23-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിലാരംഭിച്ച സാഹിത്യ ചര്‍ച്ചാ സമ്മേളനത്തില്‍ ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ എഴുത്തുകാരനും പ്രഭാഷകനുമായ ജയ്‌സി പാണ്ടനാട് ആയിരുന്നു മുഖ്യാതിഥി.

അമേരിക്കന്‍ പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളില്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ജോസഫ് പൊന്നോലി വായിച്ച്  അവതരിപ്പിച്ചു. മാത്യു നെല്ലിക്കുന്നിന്റെ മുഖ്യ കൃതികളെ പറ്റിയുള്ള ഒരു ഹ്രസ്വമായ പഠനം കൂടിയായിരുന്നു പൊന്നോലിയുടെ ലേഖനം. തോമസ് കാളാശ്ശേരിയുടെ മനസ്സൊരു കടല്‍ എന്ന കവിത കവി തന്നെ പാരായണം ചെയ്തു. കടല്‍പോലെ മനുഷ്യ മനസ്സും ആഴവും വിസ്തീര്‍ണ്ണമുള്ളതും സര്‍വ്വഥാ പ്രക്ഷുബ്ദമാണെന്നും അദ്ദേഹം കവിതയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജോസഫ് തച്ചാറ എഴുതിയ വിഹ്വലത എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു. വളരെ പ്രതീക്ഷയോടെ ഒരു സെക്കന്റ് ഹാന്റ് കാര്‍ വാങ്ങി, അതിനെ സുന്ദരി എന്ന് പേരിട്ട് താലോലിച്ച കാറുടമയായ കഥാകൃത്ത് ആ സുന്ദരിയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന മാനഹാനിയും ധനനഷ്ടവും ഈ കഥയില്‍ വിവരിക്കുന്നു. ഒരു ചടാക്ക് കാറ് വാങ്ങി അതു റിപ്പയര്‍ ചെയ്ത് വശം കെട്ട കഥാകൃത്ത് പലപ്പോഴും പല സുന്ദരിമാരോടും ഒപ്പം ജീവിക്കുമ്പോഴും പല ആണുങ്ങളും ഈ സുന്ദരിമാരെന്ന് പറയപ്പെടുന്ന ചടാക്കുകളുമായി ഒത്തുപോകാനുള്ള മനോവിഷമങ്ങള്‍ ഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു.
 
സാഹിത്യ നിരൂപണ, ആസ്വാദന ചര്‍ച്ചാ സമ്മേളനത്തില്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും വായനക്കാരുമായ ടി.എന്‍. സാമുവല്‍, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, നയിനാന്‍ മാത്തുള്ള, മാത്യു നെല്ലിക്കുന്ന്, ശശിധരന്‍ നായര്‍, തോമസ് ഓലിയാന്‍ കുന്നേല്‍, ശങ്കരന്‍കുട്ടി പിള്ള, ബോബി മാത്യു, അഡ്വക്കേറ്റ് ഡോക്ടര്‍ മാത്യു വൈരമണ്‍, തോമസ് കാളശ്ശേരി, ശ്രീ പിള്ള, കോറസ് പീറ്റര്‍, ഗ്രേസി മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, സൈമണ്‍ വാച്ചാചേരില്‍, ജോസഫ് തച്ചാറ, മോട്ടി മാത്യു, മുഖ്യാതിഥി ജയ്‌സി പാണ്ടനാട് തുടങ്ങിയവര്‍ പങ്കെടുത്തു.


കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ മാസ മീറ്റിംഗില്‍ ലേഖനം, കഥ, കവിതകേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ മാസ മീറ്റിംഗില്‍ ലേഖനം, കഥ, കവിതകേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബര്‍ മാസ മീറ്റിംഗില്‍ ലേഖനം, കഥ, കവിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക