Image

ഹില്ലാരി ക്ലിന്റന്റെ വിജയത്തിനായി ശ്രീലങ്കന്‍ തമിഴര്‍ 1,000 തേങ്ങ ഉടയ്ക്കുന്നു

ജോര്‍ജ് ജോണ്‍ Published on 07 November, 2016
ഹില്ലാരി  ക്ലിന്റന്റെ വിജയത്തിനായി ശ്രീലങ്കന്‍ തമിഴര്‍ 1,000 തേങ്ങ ഉടയ്ക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്- കൊളംബോ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്ത്ഥിയായ ഹിലരി ക്ലിന്റന്റെ വിജയത്തിനായി 1,000 തേങ്ങാ ഉടച്ച് പ്രാര്‍ത്ഥിക്കുന്നു. ശ്രീലങ്കയിലെ തമിഴ് വംശജര്‍ തങ്ങളുടെ ജാഫ്‌നയിലെ നല്ലൂരിലുള്ള ചരിത്ര പാധാന്യമുള്ള കന്തസ്വാമി ക്ഷേത്രത്തിലാണ് തേങ്ങ ഉടച്ച്  പ്രാര്‍ത്ഥന നടത്തുന്നത്. ഇത് കൂടാതെ ഇവര്‍ ഹിലരിക്ക് വേണ്ടി സാധ്യമാകുന്നത്ര മെഴുകുതിരികള്‍ ജാഫ്‌നായിലെ പള്ളിയില്‍ കത്തിച്ച് പ്രാര്‍ത്ഥിക്കും.  ഹിലരി പ്രസിഡന്റാകുന്നത് ശ്രീലങ്കയിലെ ന്യൂനപക്ഷ സമൂഹമായ തങ്ങളുടെ ഭാവിയെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണെന്നാണ് ഇവര്‍ പറയുന്നു.

ഹിലരി ജയിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.' തമിഴ് ദേശീയ സഖ്യാംഗമായ എംകെ ശിവജിലിംഗംപറഞ്ഞു. ശ്രീലങ്കയിലെ തമിഴ് വംശജരുമായുള്ള ഒത്തുതീര്‍പ്പിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് എല്ലാ പിന്തുണയും ഒബാമ ഭരണകൂടം വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മൈത്രിപാല സിരിസേന ശ്രീലങ്കയില്‍ അധികാരത്തിലെത്തുന്നത്. മുന്‍ പ്രസിഡന്റ് രാജപക്‌സെയേക്കാള്‍  ഊര്‍ജത്തോടെയും താല്പര്യത്തോടെയുമാണ് സിരിസേന തമിഴ് വംശജരുമായുള്ള ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുന്നത്.

ഈ വാര്‍ത്ത അമേരിക്കന്‍, യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ പറഞ്ഞത് മറ്റൊരു ഭൂഗണ്ഡത്തിലെ ജനങ്ങള്‍ തങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ അനുസരിച്ച് ഇങ്ങനെ ഒരു പ്രര്‍ത്ഥനയും, വഴിപാടും നടത്തിയിയിട്ടുള്ളതായി അറിവില്ല എന്നാണ്.


ഹില്ലാരി  ക്ലിന്റന്റെ വിജയത്തിനായി ശ്രീലങ്കന്‍ തമിഴര്‍ 1,000 തേങ്ങ ഉടയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക