Image

കോവക്ക സാലഡ് -സുജ സെലിന്‍ എബി

സുജ സെലിന്‍ എബി Published on 07 November, 2016
 കോവക്ക സാലഡ് -സുജ സെലിന്‍ എബി
നല്ല ഹെല്‍ത്തിയായുള്ളതും എളുപ്പം ഉണ്ടാക്കുവാന്‍ പറ്റുന്നതുമായ ഒരു സാലഡ്. കോവക്ക രുചിയോടെ സാലഡ് രൂപത്തില്‍ കഴിക്കുവാനുള്ള ഒരു റെസിപി ചുവടെ ചേര്‍ക്കുന്നു.

കോവക്ക:20 എണ്ണം
തക്കാളി:  2 എണ്ണം
സവാള:   1എണ്ണം
പച്ച മുളക്: 3 എണ്ണം
നാരങ്ങാ നീര്: 2 ടേബിള്‍ സ്പൂണ്‍
മല്ലിയില്ല: 1 ബഞ്ച്
ഒലിവ്/വെജിറ്റബിള് ഓയില്‍: 4 ടേബിള്‍ സ്പൂണ്‍
ഉപ്പു: പാകത്തിന്

പാചകം ചെയ്യുവന്ന വിധം : കോവക്ക  നാലായി  നെടുകെ കീറി ഒരു ബൌളില്‍ വയ്ക്കുക.തക്കാളിയും പച്ച മുളകും മല്ലിയിലയും നല്ല ചെറുതായി അരിയുക.സവാള സ്ലൈസ് ആയി അരിയുക.

അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടിലേക്ക് കീറി  വച്ചിരിക്കുന്ന കോവക്ക ഇട്ടു ഏകദേശം ഗോള്‍ഡന്‍ നിറം ആകുമ്പോള്‍ കോരി വയ്ക്കുക.

അതിനു ശേഷം ഒരു ബൌളില്‍ സ്ലൈസ് ചെയ്തു വച്ചിരിക്കുന്ന സവാളയും ചെറുതായി അരിഞ്ഞ തക്കാളി, പച്ച മുളക്, മല്ലിയില എന്നിവ ചേര്‍ത്ത് നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഞരടുക.ഇതിലേക്ക് കോരി വച്ചിരിക്കുന്ന കോവക്കാ  മിക്‌സ് ചെയ്യുക. കോവയ്ക്ക സാലഡ് റെഡി. വളരെ പെട്ടെന്നും എന്നാല്‍ വളരെ രുചിയേറിയതുമായ ഈ സാലഡ് ചോറിനോടൊപ്പവും ബിരിയാണിയോടൊപ്പവും കഴിക്കാന്‍ നല്ല ഒരു വിഭവമാണ്.

 കോവക്ക സാലഡ് -സുജ സെലിന്‍ എബി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക