Image

ബെര്‍ണി സാന്‍ഡേഴ്‌സ് അഭ്യര്‍ഥിച്ചു; പീറ്റര്‍ ജേക്കബിന്റെ ഇലക്ഷ്ന്‍ ഫണ്ടിലേക്ക് പണം ഒഴുകിയെത്തി

Published on 07 November, 2016
ബെര്‍ണി സാന്‍ഡേഴ്‌സ് അഭ്യര്‍ഥിച്ചു; പീറ്റര്‍ ജേക്കബിന്റെ ഇലക്ഷ്ന്‍ ഫണ്ടിലേക്ക് പണം ഒഴുകിയെത്തി
യൂണിയന്‍, ന്യു ജെഴ്‌സി: ഇലക്ഷനു ഏതാനും ദിവസം മുന്‍പ് പീറ്റര്‍ ജേക്കബിന്റെ റിപ്പബ്ലിക്കന്‍ എതിരാളി കോണ്‍ഗ്രസം ലിയനാര്‍ഡ് ലാന്‍സ് ടിവിയില്‍ പ്രചാരണം തുടങ്ങി. പഴയ സ്ഥിതിയില്‍ അതാവശ്യമില്ലാത്തതാണ്. എന്നാല്‍ പല അഭിപ്രായ വോട്ടിലും മുപ്പതുകാരനായ പീറ്ററും താനും ഒപ്പത്തിനൊപ്പമാണ് എന്നു കണ്ടതോടെ ലാന്‍സ്അടവു മാറ്റുകയായിരുന്നു.

ന്യു ജെഴ്‌സി ഏഴാം ഡിസ്ട്രിക്ടില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം കാഴ്ച വച്ച പീറ്റര്‍ അതൊടെ എതിര്‍ പ്രചാരണത്തിനു ഈമെയില്‍ വഴിസഹായം അഭ്യര്‍ഥിച്ചു. ഒരു രാത്രി കൊണ്ട് അഞ്ചും പത്തുമുള്ള സംഭാവനയായി 7000 ഡോളര്‍ പിരിഞ്ഞു.

പീറ്റര്‍ പിന്തുണക്കുകയും പീറ്ററിനെ എന്‍ഡോഴ്‌സ് ചെയ്യുകയും ചെയ്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സും പീറ്ററിനെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു. അതിന്റെ ഫലം അതിശയകരമായി. രണ്ടു രാത്രി കൊണ്ട് എത്തിയത് 140,000 ഡോളര്‍. ഇതൊന്നും കോര്‍പറെറ്റ് പണമല്ല, സാധാരണക്കാര്‍ നല്‍കിയ ചെറിയ തുക, പീറ്ററിന്റെ പിതാവ് ജേക്കബ് പീറ്റര്‍ ചൂണ്ടിക്കാട്ടി.

അതോടെ കൂടുതല്‍ പേരെ കാമ്പെയ്നു നിയോഗിക്കാനും അവസാന ഘട്ടത്തില്‍ പ്രചാരണം ശക്തമാക്കാനും പീറ്ററിനായി.

പൊതുവില്‍ റിപ്പബ്ലിക്കന്‍സിനെ അനുകൂലിക്കുന്ന ഏഴാം ഡിസ്ട്രിക്റ്റില്‍ കാറ്റു മാരി വീശുന്നു എന്ന് കണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി നേത്രുത്വവും പീറ്റര്‍ ജേക്കബിനു പിന്നില്‍ ശക്തമായി രംഗത്തു വന്നു. യുവ തലമുറയും പിന്നിലുണ്ട്.


ബ്രിഡ്ജ് വാട്ടര്‍, സോമര്‍സെ­റ്റ്, ഫ്രാങ്ക്‌ളിന്‍, യൂണി­യന്‍ തുട­ങ്ങിയ പ്രദേ­ശ­ങ്ങള്‍ അട­ങ്ങി­യ­താണ് ന്യൂജേഴ്‌സി ഏഴാം ഡിസ്ട്രി­ക്ട്. റിപ്പ­ബ്ലി­ക്കന്‍ ലിയ­നാര്‍ഡ് ലാന്‍സ് പ്രതി­നി­ധീ­ക­രി­ക്കുന്ന ഈ മണ്ഡ­ല­ത്തില്‍ 2014­-ല്‍ മുന്‍ അസം­ബ്ലി­മാന്‍ ഉപേന്ദ്ര ചിവു­ക്കുള മത്സ­രി­ച്ചു­വെ­ങ്കിലും വിജ­യി­ക്കു­ക­യു­ണ്ടാ­യി­ല്ല. 

സ്ഥിതി­യില്‍ മാറ്റം­വ­രു­കയും യുവ­ത­ല­മുറ ആവേ­ശ­ഭ­രി­ത­രായി പിന്നില്‍ അണി­നി­ര­ക്കു­കയും ചെയ്ത­തി­നാല്‍ ഇത്ത­വണ പക്ഷെ വിജ­യ­സാ­ധ്യ­ത­യു­ണ്ടെ­ന്നാണ് സോഷ്യല്‍ വര്‍ക്ക­റായ പീറ്റര്‍ ജേക്ക­ബിന്റെ കണ­ക്കു­കൂ­ട്ടല്‍. സ്ഥിരം രാഷ്ട്രീ­യ­ക്കാ­ര­നല്ല എന്ന­താണ് തന്റെ യോഗ്യ­ത­ക­ളി­ലൊ­ന്നെന്നു വാഴൂര്‍ സ്വദേ­ശി­യായ ഈ മുപ്പ­തു­കാ­രന്‍ ചൂണ്ടി­ക്കാ­ട്ടു­ന്നു. 

നേതൃ­ത്വ­ത്തി­ലേക്ക് ഉയ­രാനോ നേട്ട­മു­ണ്ടാ­ക്കാനോ അല്ല താന്‍ രംഗ­ത്തു­വ­ന്ന­ത്. പബ്ലിക് സര്‍വീസ് മാത്ര­മാണ് തന്റെ ലക്ഷ്യം. തന്റെ കുടും­ബ­ത്തെ­പ്പോലെ അമേ­രി­ക്കന്‍ സ്വപ്നം സഫ­ല­മാ­ക്കാ­ന്‍ എല്ലാ­വര്‍ക്കും അവ­സ­ര­മു­ണ്ടാ­ക്കുക എന്ന­താണ് ലക്ഷ്യം. 

അമേ­രി­ക്ക­യിലെ 90 ശത­മാ­ന­ത്തി­നു­ള്ള­തി­ലേ­ക്കാള്‍ സ്വത്ത് ഒരു ശത­മാനത്തിനു താഴെ­യു­ള്ള­വര്‍ കൈവശം വെയ്ക്കു­കയും പണ­ക്കാര്‍ കൂടു­തല്‍ പണ­ക്കാ­രാ­വു­കയും, പാവ­ങ്ങള്‍ കൂടു­തല്‍ പാവ­ങ്ങ­ളാ­കു­കയും ചെയ്യുന്ന ദുര­വ­സ്ഥയും പീറ്റര്‍ ജേക്കബ് ചൂണ്ടി­ക്കാ­ട്ടു­ന്നു. എല്ലാ­വര്‍ക്കും വള­രാ­നുള്ള അവ­സ­ര­മാണ് ഉണ്ടാ­വേ­ണ്ട­ത്. 

എണ്‍പ­തു­ക­ളില്‍ അമേ­രി­ക്ക­യി­ലെ­ത്തിയ പീറ്റ­റിന്റെ മാതാ­പി­താ­ക്കള്‍- ജേക്കബും ഷീലയും- സെക്യൂ­രിറ്റി സിസ്റ്റം കമ്പനി ഉട­മ­ക­ളാ­ണ്. ഇളയ സഹോ­ദരി കാര്‍ഷിക രംഗത്തു പ്രവര്‍ത്തി­ക്കു­ന്നു. യൂണി­യ­നി­ലാണ് താമ­സം. 

റിപ്പ­ബ്ലി­ക്കന്‍ മേല്‍ക്കോയ്മ ലഭി­ക്കു­ന്ന­ വി­ധ­ത്തില്‍ ഡിസ്ട്രിക്ട് രൂപ­പ്പെ­ടു­ത്തു­ക­യാ­യി­രുന്നുവെന്നു പീറ്റര്‍ ചൂണ്ടി­ക്കാ­ട്ടുന്നു. (ജ­റി­മാന്‍
­റിം­ഗ്) ജന­പ്ര­തി­നി­ധി­കള്‍ വോട്ടര്‍മാരെ നിശ്ച­യി­ക്കുന്ന സ്ഥിതി ജനാ­ധി­പ­ത്യ­ത്തിനു ഭൂഷ­ണ­മ­ല്ല. യുവ­ത­ല­മു­റ­യുടെ പിന്തു­ണ­യാണ് തന്നെ ആവേ­ശ­ഭ­രി­ത­നാ­ക്കു­ന്ന­ത്. 

വീടു­വീ­ടാ­ന്തരം പ്രചാ­രണം നട­ത്തി­യാണ് പീറ്റര്‍ മുന്നേ­റു­ന്ന­ത്. 

അമേ­രി­ക്കന്‍ മൂല്യ­ങ്ങ­ളില്‍ അടി­യു­റച്ചു നില്‍ക്കുന്ന മിക­വുറ്റ സ്ഥാനാര്‍ത്ഥി­ക­ളൊന്നും ഇത്ത­വണ റിപ്പ­ബ്ലി­ക്കന്‍ പക്ഷ­ത്തി­ല്ലെ­ന്നാണ് പീറ്റര്‍ ചൂണ്ടി­ക്കാ­ട്ടു­ന്ന­ത്. റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി രൂപം­കൊ­ടുത്ത നയ­ങ്ങ­ളില്‍ നിന്നു­ണ്ടായ വികല പ്രതി­ഭാ­സ­മാണ് ഡൊണാല്‍ഡ് ട്രംപ്. 

രാഷ്ട്രീ­യ­ക്കാ­രെ­യൊക്കെ ജന­ത്തിനു മടു­ത്തു. അതിന്റെ നല്ല തെളി­വാണ് സാന്‌ഡേ­ഴ്‌സി­ന്റേയും ട്രംപി­ന്റേയും മുന്നേ­റ്റം.­ വി­രുദ്ധ ധ്രുവ­ങ്ങ­ളി­ലാ­ണെ­ങ്കിലും രണ്ടാളും സ്ഥിരം രാഷ്ട്രീ­യ­ക്കാ­ര­ല്ല. 

2008­-ല്‍ സാമ്പ­ത്തിക രംഗത്ത് തകര്‍ച്ച ഉണ്ടായത് വാള്‍ സ്ട്രീ­റ്റിന്റെ ആര്‍ത്തി­കൊ­ണ്ടാ­ണ്. സാധാ­ര­ണ­ക്കാര്‍ കൃത്യ­മായി നികുതി അട­യ്ക്കു­മ്പോള്‍ വമ്പന്‍ കമ്പ­നി­കള്‍ വിദേ­ശത്തു രജി­സ്റ്റര്‍ ചെയ്തു നികുതി അട­യ്ക്കാതെ രക്ഷ­പെ­ടു­ന്നു. 

കോണ്‍ഗ്ര­സി­ലേക്ക് മത്സ­രി­ക്കു­ന്ന­തിനും പീറ്റ­റിനു ന്യായീ­ക­ര­ണ­മു­ണ്ട്. പ്രാദേ­ശി­ക- സ്റ്റേറ്റ് തല­ത്തി­ലല്ല പ്രശ്‌ന­ങ്ങള്‍. അവര്‍ ഒരു­വിധം ഭംഗി­യായി പ്രവര്‍ത്തി­ക്കു­ന്നു. പക്ഷെ കോണ്‍ഗ്ര­സില്‍ അതല്ല സ്ഥിതി. സോഷ്യല്‍ വര്‍ക്കി­ലൂടെ പൊതു­ജീ­വി­ത­വു­മായി ബന്ധ­പ്പെ­ടുന്ന തന്നെ­പ്പോ­ലൊ­രാള്‍ക്ക് അവിടെ കൂടു­തല്‍ പ്രവര്‍ത്തി­ക്കാ­നാ­കും. അറ്റോര്‍ണി­മാര്‍ കൂടു­ത­ലുള്ള കോണ്‍ഗ്ര­സില്‍ മറ്റു പ്രൊഫ­ഷ­നില്‍ നിന്നു­ള്ളവര്‍ വരു­ന്നത് എന്തു­കൊണ്ടും അഭി­കാ­മ്യ­മാ­ണ്. 

ഏഷ്യ­ക്കാര്‍ അഞ്ചു ശത­മാ­ന­ത്തില്‍ താഴെയേ വരൂ. ഇന്ത്യ­ക്കാ­രാ­കട്ടെ വോട്ട് ചെയ്യാന്‍ പോകു­ക­യു­മി­ല്ല. അതി­നൊരു മാറ്റ­ത്തിനു പ്രവര്‍ത്തി­ക്കു­ന്ന­തായി പീറ്റര്‍ പറ­ഞ്ഞു. 

പ്രാദേ­ശിക തല­ത്തില്‍ കോണ്‍ഗ്ര­സ്മാന്‍ ലാന്‍സിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ പരാ­ജ­യ­മാ­ണെന്നും പീറ്റര്‍ വില­യി­രു­ത്തു­ന്നു. പ്രത്യേ­കിച്ച് പരി­സ്ഥിതി പ്രശ്‌ന­ങ്ങ­ളിലെ നില­പാ­ട്. എണ്ണ­യ്ക്കു­വേണ്ടി ഭൂമി കുഴി­ച്ചു­നോ­ക്കുന്ന ഫ്രാക്കിം­ഗിനു പീറ്റര്‍ എതി­രാ­ണ്. രാസ­വ­സ്തു­ക്കള്‍ ഭൂമി­യി­ലേക്ക് കട­ത്തി­വി­ട്ടാല്‍ കുടി­വെള്ളം പോലും ഇല്ലാത്ത സ്ഥിതി വരു­മെന്ന് പീറ്റര്‍ ചൂണ്ടി­ക്കാ­ട്ടു­ന്നു. 

അമേ­രി­ക്കന്‍ ജനാ­ധി­പ­ത്യത്തെ വന്‍ ബിസി­ന­സു­കാര്‍ പടി­ച്ച­ട­ക്കി­യി­രി­ക്കു­ന്നു. അതു മാറ­ണം. അതു­പോലെ ട്രംപും മറ്റും ജനത്തെ പേടി­പ്പെ­ടു­ത്തുന്ന അവ­സ്ഥയും ഇല്ലാ­താ­ക­ണം. കുടി­യേ­റ്റ­ക്കാര്‍ മുതല്‍ ഐ.­എസ് വരെ ഭീതി­ജ­ന­ക­മാണ് അവര്‍ക്ക്. ഭീതി­യി­ലൂടെ ഒരു രാജ്യ­ത്തിനും മുന്നേ­റാ­നാ­വി­ല്ല. 

ജന­ങ്ങള്‍ നാളെ­യെ­പ്പറ്റി ചിന്തിച്ചു­ വ­ല­യുന്ന സ്ഥിതി വന്നാല്‍ രാജ്യം എങ്ങനെ പുരോ­ഗതി പ്രാപിക്കും? ഹെല്‍ത്ത് കെയ­റി­നു­വേണ്ടി ചെറു­കിട ജോലി ചെയ്യാന്‍ ബില്‍ ഗേറ്റ്‌സ് നിര്‍ബ­ന്ധി­ത­നാ­യി­രു­ന്നു­വെ­ങ്കില്‍ മൈക്രോ­സോഫ്ട് സ്ഥാപി­ക്കാന്‍ അദ്ദേ­ഹ­ത്തിനു കഴി­യു­മാ­യി­രു­ന്നോ- പീറ്റര്‍ ചോദി­ക്കു­ന്നു.

പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തെ മുന്‍ അസംബ്ലിമാനും ഇപ്പോള്‍ യൂട്ടിലിറ്റീസ് കമ്മേഷണറുമായ ഉപേന്ദ്ര ചിവുക്കുളയും സമീപത്തുള്ള മന്മത്ത് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനും മലയാളിയുമായ വിന്‍ ഗോപാലുംസ്വാഗതം ചെയ്തു. ന്യു ജെഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്നത് ഇന്ത്യന്‍ സമൂഹമാണെങ്കിലും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍ പീറ്റര്‍ ജേക്കബിനെപ്പോലുള്ളവരുടെ വരവ് അഭിനന്ദനമര്‍ഹിക്കുന്നു-അവര്‍ ചൂണ്ടിക്കാട്ടി.

ബെര്‍ണി സാന്‍ഡേഴ്‌സ് അഭ്യര്‍ഥിച്ചു; പീറ്റര്‍ ജേക്കബിന്റെ ഇലക്ഷ്ന്‍ ഫണ്ടിലേക്ക് പണം ഒഴുകിയെത്തിബെര്‍ണി സാന്‍ഡേഴ്‌സ് അഭ്യര്‍ഥിച്ചു; പീറ്റര്‍ ജേക്കബിന്റെ ഇലക്ഷ്ന്‍ ഫണ്ടിലേക്ക് പണം ഒഴുകിയെത്തിബെര്‍ണി സാന്‍ഡേഴ്‌സ് അഭ്യര്‍ഥിച്ചു; പീറ്റര്‍ ജേക്കബിന്റെ ഇലക്ഷ്ന്‍ ഫണ്ടിലേക്ക് പണം ഒഴുകിയെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക