Image

ലോക ടൂറിസം മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കെ.രൂപേഷ്‌കുമാര്‍

Published on 07 November, 2016
ലോക ടൂറിസം മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കെ.രൂപേഷ്‌കുമാര്‍

 കോട്ടയം: ലോക ടൂറിസം മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിക്കാന്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍. ലണ്ടനില്‍ ആരംഭിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിലാണ് കോട്ടയം മറവന്‍തുരുത്ത് കുലശേഖരമംഗലം സ്വദേശിയായ രൂപേഷ് കുമാറിന് അവസരം ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ആരംഭിച്ച മേളയില്‍ വിവിധ ദിവസങ്ങളിലായി നാലു സെഷനുകളാണു രൂപേഷ്‌കുമാര്‍ പ്രബന്ധം അവതരിപ്പിക്കുന്നത്.

ടൂറിസത്തെ ജനകീയവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും ലോകത്തിനു മാതൃകയായി പരമ്പരാഗത തൊഴിലാളികളെ ടൂറിസം മേഖലയില്‍ ഉള്‍പ്പെടുത്തി പാക്കേജുകള്‍ രൂപീകരിച്ചതിനുമുള്ള അംഗീകാരമായാണ് ഇദ്ദേഹത്തെ മേളയിലെ പ്രധാന പ്രഭാഷകനായി തെരഞ്ഞെടുത്തത്. ലോകത്തെ 161 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേരാണ് മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ഐക്യരാഷ്ട്ര സഭയുടേതടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള രൂപേഷ്‌കുമാര്‍ ഗ്രാമീണ ടൂറിസത്തെക്കുറിച്ചും ടൂറിസം മേഖലയെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമരകം, കോവളം, ബേക്കല്‍ വയനാട്, അടവി, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ രൂപേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക