Image

സൗത്തെന്‍ഡില്‍ യൂദാശ്ലീഹായുടെ നൊവേനയും എണ്ണനേര്‍ച്ചയും എട്ടിന്

Published on 07 November, 2016
സൗത്തെന്‍ഡില്‍ യൂദാശ്ലീഹായുടെ നൊവേനയും എണ്ണനേര്‍ച്ചയും എട്ടിന്

  സൗത്തെന്‍ഡ് ഓണ്‍ സീ: സൗത്തെന്‍ഡ് ഓണ്‍ സീ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മാസ് സെന്ററില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും എണ്ണനേര്‍ച്ചയും നവംബര്‍ എട്ടിന് (ചൊവ്വ) നടക്കും.

വൈകുന്നേരം അഞ്ചിന് കൊന്തനമസ്‌കാരത്തെത്തുടര്‍ന്ന് സീറോ മലബാര്‍ ബ്രെന്റ്വുഡ് രൂപത ചാപ്ലിന്‍ ഫാ. ജോസ് അന്തിയാകുളത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, നൊവേന, എണ്ണനേര്‍ച്ച, വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, ആരാധന എന്നിവ നടക്കും. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജോയ് ഏബ്രഹാം 07414571547, ജോര്‍ജ് ജോസഫ് 07886984120

പള്ളിയുടെ വിലാസം: സെന്റ് ജോണ്‍ ഫിഷര്‍ കാത്തോലിക് ചര്‍ച്ച്,മാനേര്‍സ് വേ സൗത്തെന്‍ഡ് ഓണ്‍ സീ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക