Image

ബഹറിനില്‍ പുലിമുരുകന്റെ റിലീസിംഗും വൈശാഖിന് സ്വീകരണവും നല്‍കി

Published on 07 November, 2016
ബഹറിനില്‍ പുലിമുരുകന്റെ റിലീസിംഗും വൈശാഖിന് സ്വീകരണവും നല്‍കി

 മനാമ: ബഹറിന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് ലാല്‍ കെയെഴ്‌സ് പുലിമുരുകന്റെ ഗള്‍ഫ് റിലീസിനോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു. 

അധ്‌ലിയ ബാന്‍ സാന്‍ തായ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ്.എം. ഫൈസല്‍ മൊമന്റോ സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്നു പുലിമുരുകന്‍ വിജയഘോഷങ്ങള്‍ കേക്ക് മുറിച്ച് വൈശാഖ് ഉദ്ഘാടനം ചെയ്തു. പ്രേക്ഷകരുമായി നടന്ന മുഖാമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് വൈശാഖ് മറുപടി നല്‍കി. തുടര്‍ന്ന് ഫാന്‍സ് മെംബേഴ്‌സിന്റെ വിവിധ കലാപരിപാടികളും അരങ്ങേറി. 

ചിത്രത്തിന്റെ റിലീസ് ദിവസം ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് ലാല്‍ കെയെഴ്‌സ് അല്‍ ഹംര തിയേറ്ററില്‍ നടത്തിയ ഫാന്‍സ് ഷോയില്‍ വൈശാഖ് ആരാധകരോടൊപ്പം സിനിമ കണ്ടു.  ൗള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക