Image

അമേരിക്കന്‍ മലയാളി ചാനല്‍ ചര്‍ച്ചകള്‍ ഗുണം ചെയ്തത് ട്രമ്പിനോ?

അനില്‍ പെണ്ണുക്കര Published on 08 November, 2016
അമേരിക്കന്‍ മലയാളി ചാനല്‍ ചര്‍ച്ചകള്‍  ഗുണം ചെയ്തത് ട്രമ്പിനോ?
ലോകം ഇപ്പോള്‍ അമേരിക്കയിലേക്ക് മാത്രം നോക്കിയിരിക്കുകയാണെങ്കിലും കുറച്ചുദിവസമായി ചില അമേരിക്കന്‍ മലയാളികളെങ്കിലും ചാനലുകാരുടെ മുന്‍പിലാണ്.കാരണം മറ്റൊന്നുമല്ല മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും അമേരിക്കന്‍ തെരഞ്ഞെടുപ്പും അതിന്റെ വിശേഷങ്ങളും മാറ്റ് കുറയാതെ നമ്മുടെ വീടുകളില്‍യില്‍ എത്തിച്ചു .

അമേരിക്കയില്‍ തങ്ങളുടെ മക്കള്ക്കും മരുമകകളും ബന്ധുക്കയുമൊക്കെ ലോക നേതാവിനെ കണ്ടെത്തുന്ന ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ അതില്‍ ആനന്ദം കാണുന്ന ബന്ധുക്കളും അലപം അസൂയയോടെ 'ഇവനെങ്ങനെ ഇതിനുള്ളില്‍ കയറിപ്പറ്റി 'എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
എന്നാല്‍ ഈ ചാനല്‍ ചര്‍ച്ചകളിലൂടെ അമേരിക്കന്‍ രാഷ്ട്രീയം വളരെ സജീവമായി മലയാളി സമൂഹം കാണുന്നു എന്ന് വിലയിരുത്തേണ്ടി വരും.ഇത് വളരെയേ ആശാവഹമായ സൂചനയാണ് .മലയാളിയുടെ അമേരിക്കന്‍ രാഷ്ട്രീയ പ്രവേശം എന്നൊക്കെ ഈ ചര്‍ച്ചകളെ കാണാം .പക്ഷെ ഇവയെല്ലാം വോട്ടാക്കി മാറ്റുവാന്‍ പറ്റുമോ എന്ന് ചോദിച്ചു കൊണ്ട് ഈ ലേഖകന്‍ ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.അത്ഭുതമെന്നു പറയട്ടെ ,ഒരു പുതിയ രാഷ്ട്രീയ ബോധത്തിനാണ് ഈ ചര്‍ച്ചകള്‍ തുടക്കമിട്ടത് എന്ന് വ്യകതം.

ചിക്കാഗോയില്‍ നിന്നുള്ള മോഹന്‍ ഏറക്കാതില്‍ ഈ ചര്‍ച്ചകള്‍ ഒക്കെ കാണുന്നതിന് മുന്‍പ് പക്കാ ഹിലാരി ഫാനായിരുന്നു.പക്ഷെ ഈ ചാനല്‍ ചര്‍ച്ചകളൊക്കെ കണ്ടതിനു ശേഷം പക്കാ ട്രംപിന്റെ ഫാനായി മാറിയയത്രേ .ഹിലാരിയെക്കാള്‍ ട്രംപ് പ്രസിഡന്റ് ആകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു .നാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മോഹന്‍ ട്രംപിന്റെ കൂടെ കൂടിയത് ഈ ചര്‍ച്ചകളില്‍ നമമുടെ മലയാളി സുഹൃത്തുക്കള്‍ ട്രംപിന് വേണ്ടി ഉന്നയിച്ച വാദഗതികള്‍ തന്നെ ആയിരുന്നു.വര്‍ഷങ്ങളായി ഹിലാരിയെ അറിയാം.ട്രംപിനെ ഒരു ബിസിനസുകാരന്‍ എന്നതിനപ്പുറത്തു അത്ര പിടുത്തമുണ്ടായിരുന്നില്ല.

ഈ ചാനല്‍ ചര്‍ച്ചകള്‍ വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു എന്ന് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു സുഹൃത്ത് കൂടി ഹിലരി പക്ഷത്തു നിന്നും കൂറുമാറി ട്രമ്പിനൊപ്പം കുടി .അജോയ് മാത്യു .അദ്ദേഹവും അതിന്റെ ക്രഡിറ്റ് നല്‍കുന്നത് മലയാളം ചാനലുകള്‍ക്കാണ് .ഇരുത്തി ചിന്തിക്കുന്ന ഒരാള്‍ക്ക് ട്രംപിനെ മാത്രമേ പിന്തുണയ്ക്കാന്‍ സാധിക്കു എന്ന് ഈ ചചര്‍ച്ചകള്‍ കണ്ടപ്പോള്‍ മനസിലായത്രെ .കാരണം ഹിലാരിയെ ഇത്രയും നാളും അറിയാം എന്നത് തന്നെയാണ് ഇപ്പോളത്തെ മനം മാറ്റത്തിന് കാരണം എന്നും അജോയ് ചൂണ്ടികാണിക്കുന്നു.

ഇത്തരമൊരു ചിന്ത മലയാളിക്കുണ്ടാകുന്നുമ്പോള്‍ ആഗോള ജനതയുടെ രാഷ്ട്രീയവും , അവരുടെ സാമൂഹ്യ സാംസ്‌കാരിക ചിന്തകള്‍ വരെ മാറ്റിമറിക്കുവാന്‍ സാധ്യത ഉള്ള ഒരു തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കാന്‍ പോകുന്നത് എന്ന് ഉറപ്പാണ് .അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഡോണാള്‍ഡ് ട്രപും ഇന്ന് ജനങളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും . ഇവരിലാര് പ്രസിഡന്റ് ആയാലും അത് ചരിത്രവും അതോടൊപ്പം ആഗോള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ചലനങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നത് മുന്ന് തരം.ഇക്കാരണത്താല്‍ ആണ് ലോകരാഷ്ട്രീയം അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക