Image

ചന്ദ്രമതിക്ക് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം സമ്മാനിച്ചു

Published on 08 November, 2016
ചന്ദ്രമതിക്ക് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം സമ്മാനിച്ചു
ഹൈദ്രാബാദിലെ നവീന സാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ആറാമത് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ചന്ദ്രമതിക്ക് സമ്മാനിച്ചു. നവമ്പര്‍ ആറിനു ഹൈദ്രാബാദില്‍ നടന്ന ചടങ്ങില്‍ ഹിന്ദി കവി അശോക് വാജ്‌പേയിയാണു അവാര്‍ഡ് സമ്മനിച്ചത്. 

50,001 രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപ ക ല്പ്പന   ചെയ്ത ശില്പ്പവും പ്രശസ്തിപത്രവുമാണു അവാര്‍ഡ്. ചന്ദ്രമതിയുടെ''രത്‌നാകരന്റെ ഭാര്യ' എന്ന ചെറുക ഥാസമാഹാരത്തിനാണു അവാര്‍ഡ്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവയിത്രി വി.എം. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ഒ.വി.വിജയന് ജ്ഞാനപീഠം നല്‍കാത്തതിനാല്‍ ആ പുരസ്‌കാരത്തിന്റെ പ്രശസ്തിയാണ് ഇല്ലാതായതെന്നു അവാര്‍ഡ് സമ്മാനിച്ച അശോക് വാജ്‌പേയ് പറഞ്ഞു.

ആഷാമേനോന്‍ഒ.വി. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാക്കിന്റെ ഇതിഹാസത്തിനു ലഭിച്ച ഓടക്കുഴല്‍ അവാര്‍ഡ് തനിക്ക് വേണ്ടി പോയി വാങ്ങുമോ എന്ന അഭ്യര്‍ത്ഥന കത്ത് ലഭിച്ചപ്പോഴുണ്ടായ മാനസിക സംഘര്‍ഷം അദ്ദേഹം സദസ്സുമായി പങ്ക് വച്ചു. ഒടുവില്‍ വി.കെ. മാധവന്‍കുട്ടി ഇടപ്പെട്ടാണ് തന്നെ രക്ഷിച്ചതെന്നും ആഷമേനോന്‍ ഓര്‍ത്തു.

തനിക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തിടത്തിരിക്കുന്ന വലിയ പ്രതിഷ്ഠയാണു ഒ.വി.വിജയനെന്ന് ചന്ദ്രമ തി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തെലുങ്ക് സാഹിത്യകാരന്‍ സിങ്കമനേനി നാരായണ, എന്‍.എസ്.കെ.കെ. വൈസ് ചെയര്‍മാന്‍ എന്‍.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ നടന്ന സാഹിത്യ സെമിനാറില്‍ ഡോക്ടര്‍ കെ.പി. മോഹനന്‍, ഡോക്ടര്‍ ദിജ മുംതാസ്, ടി.ഡി. രാംക്രുഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ചന്ദ്രമതിക്ക് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക