Image

ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 08 November, 2016
ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു
കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 114~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍~ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്‌ററിനര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍ 5, 6 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

നവംബര്‍ 5 ന് ശനിയാഴ്ച വൈകുന്നേരം 5.30 ന് സന്ധ്യാനമസ്‌ക്കാരവും വചനപ്രഘോഷണവും നടന്നു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാര്‍ത്ഥനാ പൂര്‍ണ്ണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് തന്റെ വചനപ്രഘോഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.

പെരുനാള്‍ ദിനമായ നവംബര്‍ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മുഖ്യകാര്‍മികത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന എന്നിവയെ തുടര്‍ന്ന് പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. റോമിലെ ഗ്രിഗോറിയോസ് യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്ന  റവ.ഫാ.വിനു വര്‍ഗീസ്
സഹകാര്‍മികന്‍ ആയിരുന്നു.

ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ നന്ദി പറഞ്ഞു. ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേരാനും വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു.നിശ്ചലദൃശ്യങ്ങള്‍ ജോണ്‍ മാത്യു കൈകാര്യം ചെയ്തു.

തോമസ് പഴമണ്ണില്‍ (ട്രസ്‌ററി) ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍, രാജന്‍ കണ്ണംമണലില്‍, ജിത്തു കുര്യന്‍,ശോശാമ്മ മത്തായി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ജോണ്‍ കൊച്ചുകണ്ടത്തില്‍



ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചുജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക