Image

ഫ്‌ളൈ വേള്‍ഡ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

Published on 08 November, 2016
ഫ്‌ളൈ വേള്‍ഡ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

മെല്‍ബണ്‍: പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഫ്‌ളൈ വേള്‍ഡ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 

കേരളത്തില്‍നിന്നും യുകെ, അയര്‍ലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്ക് സിംഗപ്പൂര്‍ എയര്‍, ഇത്തിഹാദ് എയര്‍, എമിറേറ്റ്‌സ് എയര്‍ എന്നീ വിമാനകമ്പനികളുടെ ടിക്കറ്റിംഗ്, വിസിറ്റിംഗ് വീസ ഉള്‍പെടെയുള്ള സേവനങ്ങളും കേരളത്തിലും വെളിയിലും നിരവധി ആകര്‍ഷകങ്ങളായ ടൂര്‍ പാക്കേജ് എന്നിവയും ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സിന്റെ പ്രത്യേകതകളാണ്. 

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ടോപ് ഗ്രോത്ത് അവാര്‍ഡ് ഉള്‍പ്പെടെ 2015 ലെ നിരവധി അവാര്‍ഡുകള്‍ ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. 

ചുരുങ്ങിയകാലം കൊണ്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാര്‍ക്കിടയിലും പ്രത്യേകിച്ച് മലയാളികള്‍ക്കിടയിലും സേവനമനുഷ്ഠിക്കുന്ന ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും വിവിധ സംഘടനകളുമായി പ്രവര്‍ത്തിക്കുന്നു. പ്രിന്‍സ് ജയ്ക്കബും റോണി ജോസഫും ആണ് ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് കമ്പനിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍. 

കൊച്ചിയിലെ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് 20 ശതമാനം കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: 9072627004, 9072627003.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക