Image

വിദ്യാഭ്യാസ ബോധവത്കരണ സെമിനാര്‍ നടത്തി

Published on 08 November, 2016
 വിദ്യാഭ്യാസ ബോധവത്കരണ സെമിനാര്‍ നടത്തി

 മെല്‍ബണ്‍: ഐഡിയല്‍ ലേണിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സ്‌കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കായി വിദ്യാഭ്യാസ ബോധവത്കരണ സെമിനാര്‍ നടത്തി.

കേരളം ഉള്‍പെടെയുള്ള വിവിധ സ്ഥലങ്ങളില്‍നിന്നും ഓസ്‌ട്രേലിയയില്‍ കുടിയേറിയ മലയാളികള്‍ക്ക് ഓസ്‌ട്രേലിയന്‍ സ്‌കൂളുകളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ഓസ്‌ട്രേലിയയിലെ സീനിയര്‍ അധ്യാപകന്‍ ഡേവിസ് അയിക്കല്‍ ക്ലാസുകള്‍ നയിച്ചു. മറ്റൊരു സീനിയര്‍ അധ്യാപകനായ ജോണ്‍സ് മോടത്തുതറയില്‍ ക്ലാസ് മാനേജ്‌മെന്റിനെക്കുറിച്ചും ടീച്ചിംഗ് രീതികളെക്കുറിച്ചും ക്ലാസുകള്‍ നയിച്ചു. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയെ എങ്ങനെ പഠനത്തില്‍ സഹായിക്കാം എന്ന വിഷയത്തില്‍ ഐഡിയല്‍ ലേണിംഗ് സെന്ററിന്റെ ഡയറക്ടറായ രവി കല്ലുങ്കല്‍ സെമിനാര്‍ നയിച്ചു. ഹൈസ്‌കൂളിലെ സബ്ജക്ട് സെലക്ഷനെക്കുറിച്ച് പന്ത്രണ്ടാം ക്ലാസിലെ സീനിയര്‍ അധ്യാപകന്‍ ബിജു കീപ്പനശേരി ക്ലാസെടുത്തു. തുടര്‍ന്ന് രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സീനിയര്‍ അധ്യാപകരായ പൗലോസ് തെക്കുപുറം, റോയി നെടുമണ്ണില്‍, ഷേര്‍ളി റോയി, അനിത ജോര്‍ജ്, സാനി പൗലോസ് എന്നിവര്‍ മറുപടി പറഞ്ഞു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക