Image

ദൂരെ ഒരു കിളിക്കൂട്’ ജനുവരിയില്‍ പുറത്തിറങ്ങും

Published on 08 November, 2016
ദൂരെ ഒരു കിളിക്കൂട്’ ജനുവരിയില്‍ പുറത്തിറങ്ങും

ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ വെളിച്ചം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന സൗദിയിലുള്ള എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍ എഴുതിയ നോവല്‍ ദുരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങും. 

വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാര്‍ന്നുതിന്നുന്ന കച്ചവട പ്രസാധകരില്‍നിന്നും രക്ഷപെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളോടൊപ്പം പ്രതിഭാധനരായ പ്രവാസി എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിച്ച് ലോകമെമ്പാടും എത്തിക്കുകയാണ് വെളിച്ചം പബ്ലിക്കേഷന്‍സ് ചെയ്യുന്നത്. 2017 വര്‍ഷം നാലു കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തകര്‍. 

വിദേശ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു പുസ്തക പ്രസിദ്ധീകരണം ലണ്ടനില്‍നിന്നാരംഭിക്കുന്നത്. 

വെളിച്ചം പബ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, പി. വത്സല, കെ.എല്‍. മോഹനവര്‍മ, പ്രമുഖ പ്രവാസി സാഹിത്യകാരനായ കാരൂര്‍ സോമന്‍ തുടങ്ങിയവരടങ്ങുന്ന ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്; റെജി നന്തിക്കാട്ട്: 44 7852437505, email: londonmalayalasahithiyavedigmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക