Image

കൊളോണില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും ജപമാലയുടെ സമാപനവും ഭക്തിനിര്‍ഭരമായി

Published on 08 November, 2016
കൊളോണില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും ജപമാലയുടെ സമാപനവും ഭക്തിനിര്‍ഭരമായി
 കൊളോണ്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാലവണക്കത്തിന്റെ പരിസമാപ്തിയും കൊളോണിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചു. 

ഒക്ടോബര്‍ 16 ന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ യൂറോപ്പിന്റെ വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ചാപ്ലിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, സിഎംഐ സഭയുടെ ജര്‍മനിയിലെ കോഓര്‍ഡിനേറ്റര്‍ ഫാ ജോര്‍ജ് കുറ്റിയാനിക്കല്‍, ഫാ തോമസ് ചാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിമധ്യേ മാര്‍ ചിറപ്പണത്ത് വചനസന്ദേശം നല്‍കി. ഇന്ത്യന്‍ യൂത്ത്‌കൊയര്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. ജിം ജോര്‍ജ്, ഡാനി ചാലായില്‍, ജെന്‍സ് കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷികളായി.

വിശുദ്ധയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും തിരുശേഷിപ്പ് ചുംബനവും ജപമാലയര്‍പ്പണവും പ്രദക്ഷിണവും നേര്‍ച്ചയും നടന്നു. സമാപനാശീര്‍വാദത്തിനു ശേഷം വെഞ്ചരിച്ച കൊന്ത ഫാ. ഇഗ്‌നേഷ്യസ് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. നേര്‍ച്ച തോമസ് അറമ്പന്‍കുടി ഫാമിലിയും സ്‌നേഹവിരുന്ന് കമ്യൂണിറ്റിയിലെ െ്രെഫസൈറ്റ് ഫാമിലി കൂട്ടായ്മയുമാണ് ഒരുക്കിയത്. 

പത്തുദിവസത്തെ ജപമാല വണക്കത്തിന് നേതൃത്വം നല്‍കിയത് കമ്യൂണിറ്റിയിലെ ഒന്‍പത് കുടുംബകൂട്ടായ്മകളും മറ്റു പ്രസ്ഥാനങ്ങളുമാണ്. ഓരോ ദിവസവും ദിവ്യബലിയും തുടര്‍ന്ന് സീറോ മലബാര്‍ രീതിയില്‍ കേരളത്തിലെ കുടുംബങ്ങളില്‍ നടത്തുന്ന ജപമാല ആരാധനാ ക്രമത്തിലായിരുന്നു കൊന്തനമസ്‌കാരം നടത്തിയിരുന്നത്. ഇടദിവസങ്ങളിലായിരുന്നിട്ടും ഒട്ടേറെ വിശ്വാസികള്‍ എല്ലാദിവസവും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഷീബ കല്ലറയ്ക്കല്‍, കമ്മിറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി (ട്രഷറര്‍), ആന്റണി സഖറിയ, ബേബി നെടുംകല്ലേല്‍, സുനു ചാക്കോച്ചന്‍, സൂസി കോലത്ത്, ഗ്രിഗറി മേടയില്‍, യോഹന്നാന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക