Image

ഇറ്റലിയിലെ ഭൂകമ്പത്തിനു കാരണം ഹാഡ്രണ്‍ കൊളൈഡര്‍ അല്ല: സേണ്‍

Published on 08 November, 2016
ഇറ്റലിയിലെ ഭൂകമ്പത്തിനു കാരണം ഹാഡ്രണ്‍ കൊളൈഡര്‍ അല്ല: സേണ്‍

 ബ്രസല്‍സ്: ഇറ്റലിയില്‍ തുടരെയുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങള്‍ക്കു കാരണം ശാസ്ത്രീയ പരീക്ഷണത്തിന് ഉപയോഗിക്കുന്ന ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡറാണെന്ന ആരോപണം സേണ്‍ നിഷേധിച്ചു.

പ്ലാസ്മ സ്‌ഫോടനം നടത്തി, പ്രപഞ്ചോത്പത്തിക്കു സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പരീക്ഷണം നടത്തുന്നതിനുള്ളതാണ് ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍. പ്രപഞ്ചോത്പത്തിക്കു കാരണമായെന്നു കരുതപ്പെടുന്ന മഹാവിസ്‌ഫോടനത്തിന്റെ ചെറു രൂപം തന്നെയാണ് ഇതിനുള്ളില്‍ പുനസൃഷ്ടിക്കപ്പെടുന്നത്.

ഇറ്റലിയുടെ അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് ഇതു സ്ഥിപി ചെയ്യുന്നത്. ഇതിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപരിമേയമായ ഊര്‍ജമാണ് ഭൂകമ്പത്തിനു കാരണമെന്ന ആരോപണം ഉയരാന്‍ കാരണവുമിതാണ്. 

ഈ കൊളൈഡര്‍ വഴി അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക് നുഴഞ്ഞു കയറുന്നു എന്നു വരെ കഥകള്‍ പ്രചരിക്കുന്നു. എന്നാല്‍, കൊളൈഡര്‍ ഏറ്റവും സുരക്ഷിതമായി തന്നെ തുടരുന്ന എന്ന വാദത്തില്‍ സേണ്‍ ഉറച്ചു നില്‍ക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക