Image

ലീഡേഴ്‌സ് ലീഡര്‍ ഡേ’: കെ. മുരളീധരന്‍ 11, 12 തീയതികളില്‍ ദമാമില്‍

Published on 08 November, 2016
ലീഡേഴ്‌സ് ലീഡര്‍ ഡേ’: കെ. മുരളീധരന്‍ 11, 12 തീയതികളില്‍ ദമാമില്‍

 ദമാം: ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ലീഡേഴ്‌സ് ലീഡര്‍ ഡേ’ യില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ സ്മരണാര്‍ഥം നടത്തുന്ന ‘ഓര്‍മകളിലെ ലീഡര്‍’ എന്ന പരിപാടിയില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. 

നവംബര്‍ 11ന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ ദമാം ടൊയോട്ട ക്രിസ്റ്റല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെപിസിസി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് ഉള്‍പ്പെടെയുള്ള ഗ്ലോബല്‍, നാഷണല്‍, റീജണല്‍ കമ്മിറ്റി നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.

നവംബര്‍ 12ന് (ശനി) രാവിലെ 10ന് ദമാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘മീറ്റ് വിത്ത് കെഎം’ പരിപാടിയില്‍ കെ. മുരളീധരന്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് ദമാമിലെ മലയാളി വ്യവസായ സംരംഭകരുമായി ബിസിനസ് മീറ്റിലും അദ്ദേഹം വൈകുന്നേരം വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ദമാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല വ്യക്തമാക്കി. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക