Image

സംഗീത സന്ധ്യ ‘സ്‌നേഹ സ്വാന്തനം’ അരങ്ങേറി

Published on 08 November, 2016
സംഗീത സന്ധ്യ ‘സ്‌നേഹ സ്വാന്തനം’ അരങ്ങേറി

 അബുദാബി: വൈഎംസിഎയുടെ നേതൃത്വത്തില്‍ ‘സ്‌നേഹ സ്വാന്തനം’ എന്ന സംഗീത സന്ധ്യ അരങ്ങേറി. സെന്റ് ആന്‍ഡ്രൂസ് സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സംഗീത സംവിധായകന്‍ ജോസി പുല്ലാട്, സ്റ്റാര്‍ സിംഗര്‍ വിജയി ഹെന്റി ഇമ്മാനുവല്‍, ചിപ്പി ജോസി, അജി തുമ്പമണ്‍, ടീന ജോമിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സിഎസ്‌ഐ ഇടവക വികാരി റവ. പോള്‍ പി. മാത്യു സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ‘സ്‌നേഹ സോപാനം’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം വി.ജെ. തോമസ് നിര്‍വഹിച്ചു. സെക്രട്ടറി ഷാജി ഏബ്രഹാം, ജനറല്‍ കണ്‍വീനര്‍ ജോയിസ് മാത്യൂസ്, ഫ്രാന്‍സിസ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക