Image

നൃത്ത വിസ്മയമൊരുക്കി ‘നൂപുരം 2016’ സമാപിച്ചു

Published on 08 November, 2016
നൃത്ത വിസ്മയമൊരുക്കി ‘നൂപുരം 2016’ സമാപിച്ചു

 കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റിന്റെ ‘നൂപുരം 2016’ സാംസ്‌കാരികമേള സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ (സീനിയര്‍) അരങ്ങേറി. പ്രസിദ്ധ നര്‍ത്തകരായ അശ്വതി ശ്രീകാന്ത്, ശ്രീകാന്ത് എന്നിവര്‍ അവതരിപ്പിച്ച ‘ആത്മത’ എന്ന നൃത്തസപര്യ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രകൃതിയിലുണ്ടാകുന്ന മാറ്റം എങ്ങനെ മനുഷ്യനില്‍ പ്രതിഫലിക്കുന്നു. പുരുഷ–സ്ത്രീ ബന്ധം തുടങ്ങിയ സമകാലിക വിഷയങ്ങള്‍ കാവ്യത്മകമായി ചുവടുവച്ചപ്പോള്‍ നിറഞ്ഞ കൈയടിയോടെ ആസ്വാദക സദസ് അത് ഏറ്റുവാങ്ങി.

കേരളത്തിന്റെ തനത് കലകള്‍ കൊണ്ട് ശ്രദ്ദേയമായ ഘോഷയാത്രയോടെയാണ് മേള ആരംഭിച്ചത്. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ശാന്ത ആര്‍. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അശ്വതി ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി. അഞ്ജന സജി കേരളപിറവി സന്ദേശം നല്‍കി. നൂപുരം 2016 ന്റെ ഭാഗമായി ഇറക്കിയ സുവനീര്‍ ബിന്ദു സജീവനില്‍ നിന്നും കുവൈത്ത് ടിവി ഡയറക്ടര്‍ (മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍) നാസര്‍ ഹമീദ് മുഹമ്മദ് കമാല്‍, ജോണ്‍ മാത്യുവിന് കൈമാറി. ജോണ്‍ മാത്യു, ആര്‍. നാഗനാഥന്‍, സാം പൈനുംമൂട്, ദേവി രഞ്ജിനി എന്നിവര്‍ പ്രസംഗിച്ചു. 

മേളയുടെ ഭാഗമായി നടന്ന തിരുവാതിര കളി മത്സരത്തില്‍ നാഫോ ഒന്നാം സ്ഥാനവും സമന്വയം മംഗഫ് രണ്ടാം സ്ഥാനവും പല്‍പക് മൂന്നാം സ്ഥാനവും ലെമോഡ ഗാര്‍മെന്റ്‌സ് നല്‍കിയ കാഷ് െ്രെപസും ഏറ്റു വാങ്ങി. ബിന്ദു ദിലീപ്, രമ അജിത്ത് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വനിതാവേദി സെക്രട്ടറി ടോളി പ്രകാശ്, നൂപുരം 2016 ജനറല്‍ കണ്‍വീനര്‍ ശ്യാമള നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക