Image

ആദ്യഫലപെരുന്നാള്‍ നവംബര്‍ 11ന്

Published on 08 November, 2016
ആദ്യഫലപെരുന്നാള്‍ നവംബര്‍ 11ന്

  കുവൈത്ത്: കുവൈറ്റ് അഹ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ആദ്യഫലപെരുന്നാള്‍ 2016’ നവംബര്‍ 11ന് (വെള്ളി) അഹ്മദി പാക്കിസ്ഥാന്‍ അക്കാഡമി സ്‌കൂളില്‍ നടക്കും.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ നടക്കുന്ന ആദ്യഫലപെരുന്നാളിന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

ഇടവകയിലെ വിവിധ ആത്മീയ സംഘടനകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, പൊതുസമ്മേളനം, വിവിധങ്ങളായ ഭക്ഷണശാലകള്‍, ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന ഗാനമേള, കോമഡിഷോ എന്നിവ ആദ്യഫലപെരുന്നാളിന്റെ പ്രത്യേകതകളാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക