Image

ജിദ്ദയില്‍ തൃശൂര്‍ ജില്ല സൗഹൃദവേദി ഓണം ആഘോഷിച്ചു

Published on 08 November, 2016
ജിദ്ദയില്‍ തൃശൂര്‍ ജില്ല സൗഹൃദവേദി ഓണം ആഘോഷിച്ചു

 ജിദ്ദ: തൃശൂര്‍ ജില്ല സൗഹൃദ വേദി ജിദ്ദ യൂണിറ്റിന്റെ ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റാഹേലി വഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടി മജീദ് നഹ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ശരീഫ് അറക്കല്‍ അധ്യക്ഷത വഹിച്ചു. രാവിലെ അത്തപൂക്കളമൊരുക്കിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വേണു അന്തിക്കാടിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ തന്നെ സ്വയം പാചകം ചെയ്ത് ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയില്‍ ജിദ്ദയിലെ രാഷ്ര്ടീയ –കലാ– സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം നൂറു കണക്കിന് പേര്‍ പങ്കെടുത്തു. 

വൈകുന്നേരം ഷാജു കാച്ചപ്പിള്ളി, ബൈജു കാരേക്കാട്ട് എന്നിവരുടെ നിയന്ത്രണത്തില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറി. രാത്രി എട്ടിന് തുടങ്ങിയ മിമിക്‌സ് ആന്‍ഡ് മ്യൂസിക്കല്‍ ട്രീറ്റിന്റെ നൃത്ത സംഗീത വിരുന്നും കലാഭവന്‍ നസീബ് അവതരിപ്പിച്ച വണ്‍ മാന്‍ഷോ, സൗമ്യ വിനോദ്, യശ്വന്ത് സുരേഷ് എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തചുവടുകള്‍ക്ക് ദേവിക മനോജ്, നന്ദന സന്തോഷ് ജെന്നിഫര്‍ ജോബി, ടെസ ഷാജു, ധനഞ്ജയ സുരേഷ്, നവദേവ് സന്തോഷ് സാവന്‍ വിനോദ്, ജോവിഫെര്‍ ജോബി ദീപക് മനോജ് എന്നിവര്‍ പങ്കെടുത്തു. പാക്കിസ്ഥാനി ഗായകന്‍ തുഫൈല്‍ ഖാന്‍, ഹിതിന്‍ലാല്‍, ഇസ്മായില്‍, ബിനോജ് ആന്റണി, പൃഥ്വിക് ബാജി, വിനോദ് ജോസഫ്, ഷംസുദ്ദീന്‍, സാവന്‍ വിനോദ്, സോഫിയ സുനില്‍, ധന്യ ബിമല്‍, സൗമ്യ വിനോദ് എന്നിവര്‍ ആലപിച്ച ഗാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

സെന്‍ട്രല്‍ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍, ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ ബഷീര്‍ തൊട്ടിയന്‍, കണ്‍വീനര്‍ വിനോദ് ജോസഫ്, വൈസ് ചെയര്‍മാന്‍ ബിനോജ് ആന്റണി എന്നിവര്‍ സംസാരിച്ചു. വില്യംസ് കങ്കപ്പാടന്‍, സമീര്‍ ചെറുതുരുത്തി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

<ആ>റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക