Image

ബര്‍ലിനാലെ ചലച്ചിത്രമേള: ഷാരൂഖ്‌ ഖാന്‍ വന്‍ സ്വീകരണം

Published on 15 February, 2012
ബര്‍ലിനാലെ ചലച്ചിത്രമേള: ഷാരൂഖ്‌ ഖാന്‍ വന്‍ സ്വീകരണം
ബര്‍ലിന്‍: ബര്‍ലിനില്‍ നടക്കുന്ന 62-ാമത്‌ ബര്‍ലിനാലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക അതിഥിയായി പങ്കെടുത്ത ബോളിവുഡ്‌ സൂപ്പര്‍താരം ഷാറൂഖ്‌ ഖാന്‌ വന്‍വരവേല്‍പ്‌. മേള സംഘാടകന്‍ ഡീറ്റര്‍ കോസിലിക്‌ ഷാറൂഖ്‌ ഖാനെയും സംഘത്തെയും സ്വീകരിച്ച്‌ പ്രദര്‍ശന നഗറിലേക്ക്‌ ആനയിച്ചു.

കിങ്‌ ഖാനെ കാണാന്‍ ആയിരക്കണക്കിന്‌ ജര്‍മന്‍ ആരാധകര്‍ നേരത്തെ തന്നെ സ്‌ഥാനം പിടിച്ചിരുന്നു. ഷാറൂഖ്‌ ഖാന്‍ ആരാധകരെ നിരാശപ്പെടുത്തിയില്ല. അവരോടൊപ്പം ആടാനും പാടാനും അവരെ ആശ്ലേഷിക്കുവാനും ചുംബനം നല്‍കാനും ഷാറൂഖ്‌ മറന്നില്ല. ചില ആരാധകര്‍ ആനന്ദനിര്‍വൃതിയില്‍ പൊട്ടിക്കരയുന്നതു കണ്ടു.

കഴിഞ്ഞവര്‍ഷം ബര്‍ലിനില്‍ ചിത്രീകരിച്ച ഡോണ്‍ - 2 എന്ന ചിത്രം ഇവിടെ പ്രദര്‍ശിപ്പിച്ചു. ബോളിവുഡ്‌ നടി പ്രിയങ്ക ചോപ്ര ഉള്‍പ്പെടെ ഒരു വലിയ സംഘം കിങ്‌ ഖാനോടൊപ്പം ഉണ്ടായിരുന്നു.
ബര്‍ലിനാലെ ചലച്ചിത്രമേള: ഷാരൂഖ്‌ ഖാന്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക