Image

ഈ നേട്ടത്തില്‍ അഭിമാനം: സെന. പ്രമീള ജയപാലിന്റെ അമ്മ

Published on 09 November, 2016
ഈ നേട്ടത്തില്‍ അഭിമാനം: സെന. പ്രമീള ജയപാലിന്റെ അമ്മ
പതിനാറാം വയസ്സില്‍ രണ്ടാമത്തെ പുത്രിയായ പ്രമീളയും അമേരിക്കയിലേക്ക് പോകുമ്പോള്‍ വലിയ ദുഃഖമുണ്ടായിരുന്നു, എങ്കിലും പുത്രിയുടെ ഭാവിയും വിദ്യാഭ്യാസ നേട്ടങ്ങളുമാണ് ഞങ്ങള്‍ കണക്കിലെടുത്തത്-- കോണ്‍ഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും ഇന്ത്യാക്കാരിയുമായ പ്രമീള ജയപാല്‍ മേനോന്റെ അമ്മ മായാ ജയപാല്‍ പറഞ്ഞു.

മൂത്ത പുത്രി സുശീല ജയപാലാണ് ആദ്യം അമേരിക്കയിലേക്ക് പഠിക്കാനായി പോന്നത്. ചിക്കാഗോയില്‍ നിന്ന് അറ്റേര്‍ണിയായി വിദ്യാഭ്യാസം നേടിയ സുശീല, ഇപ്പോള്‍ ഓറിഗണിലെ പോര്‍ട്ട് ലന്റിലാണ് താമസം. പ്രമീളയുടെ വിജയം ആഘോഷിക്കാന്‍ സിലാറ്റിലില്‍ എത്തിയിട്ടുണ്ട്.

പാലക്കാട്, പെരുവെമ്പ് മുതുവഞ്ചാല്‍ കുടുംബാംഗമാണ് മായാ ജയപാല്‍, ഭര്‍ത്താവ് ജയപാല്‍ മേനോന്‍ പൊന്നാനി ഈശ്വരമംഗലം സ്വദേശി. അദ്ധേഹം ഇന്തോനേഷ്യയിലും സിംഗപ്പൂരിലും ദീര്‍ഘകാലം പെട്രോളിയം കമ്പനി ഉദ്യോഗസ്ഥനായിരുന്നു.

പ്രമീള ജാക്കര്‍ത്തയിലാണ് ആദ്യകാലത്ത് വിദ്യാഭ്യാസം നടത്തിയത്. പ്രമീള ജനിച്ചത് മദ്രാസിലാണ്. മായയുടെ അച്ഛന്‍ മദ്രാസ് പോലീസില്‍ ഐ.ജി ആയിരുന്നു. റിട്ടയര്‍മെന്റിനുശേഷം മായയും ഭര്‍ത്താവ് ജയപാലും ബാംഗ്ലൂരില്‍ താമസിക്കുന്നു. 76 വയസ്സുണ്ടെങ്കിലും ഇപ്പോഴും എഴുത്തും മെന്റല്‍ ഹെല്ത്ത് കൗണ്‍സലിംഗുമായി താന്‍ കര്‍മ്മ നിരതയാണെന്ന് അവര്‍ പറഞ്ഞു.

മായയുടെ ഒരു സഹോദരി വാഷിംഗ്ടണ്‍ ഡി സി യില്‍ ഡോക്ടര്‍ ആണ്. ഒരാള്‍ ഒഹായോയിലുമുണ്ട്.

പുത്രി ജോലിയൊക്കെ വിട്ട് സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് നീങ്ങിയപ്പോള്‍ കുറച്ച് വിഷമം തോന്നിയെങ്കിലും സ്വന്തം വഴി തിരഞ്ഞെടുക്കുവാന്‍ അനുവദിക്കുകയായിരുന്നു.

പുത്രിയുടെ നേട്ടങ്ങളല്‍ തികഞ്ഞ അഭിമാനമുണ്ട്. കോണ്‍ഗ്രസ് അംഗമായി തിരഞ്ഞെടുത്തത് അറിഞ്ഞപ്പോള്‍ അത് ഏറെ വികാര നിര്‍ഭരമായ അനുഭവമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക