Image

കുവൈറ്റ്‌ മന്ത്രിസഭ അധികാരമേറ്റു

Published on 15 February, 2012
കുവൈറ്റ്‌ മന്ത്രിസഭ അധികാരമേറ്റു
കുവൈറ്റ്‌ സിറ്റി: പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹിന്‍െറ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. ഇന്നലെ സീഫ്‌ പാലസില്‍ അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിന്‍െറ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌താണ്‌ പ്രധാനമന്ത്രിയെ കൂടാതെ 15 അംഗങ്ങളുള്ള മന്ത്രിസഭ അധികാരമേറ്റത്‌.

ശൈഖ്‌ നാസര്‍ അല്‍ മുഹമ്മദ്‌ അസ്വബാഹിന്‍െറയും തന്‍െറ തന്നെയും മുന്‍ മന്ത്രിസഭകളില്‍നിന്ന്‌ കാര്യമായ മാറ്റങ്ങളുമായാണ്‌ ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്‌. ഉപപ്രധാനമന്ത്രി പദത്തില്‍ സ്വബാഹ്‌ കുടുംബത്തിനു പുറത്തുനിന്നുള്ള പുതിയൊരാളെ നിയമിച്ചേക്കുമെന്ന്‌ സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പകരം ഏറക്കാലമായി മന്ത്രിസഭയിലുള്ള ധനമന്ത്രി മുസ്‌തഫ അല്‍ ശിമാലിക്ക്‌ ഉപപ്രധാനമന്ത്രി പദം നല്‍കി. ബക്കി മൂന്നു ഉപപ്രധാനമന്ത്രിമാരും സ്വബാഹ്‌ കടുംബത്തില്‍നിന്ന്‌ തന്നെയാണ്‌. ശെഖ്‌ അഹ്മദ്‌ അല്‍ ഹമൂദ്‌ അല്‍ ജാബിര്‍ അസ്വബാഹിനെ ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി പദവികളില്‍ നിലനിര്‍ത്തിയപ്പോള്‍ ഇടക്കാല മന്ത്രിസഭയില്‍ അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തിരുന്ന പ്രതിരോധ മന്ത്രി സ്ഥാനം ശൈഖ്‌ അഹ്മദ്‌ ഖാലിദ്‌ അല്‍ ഹമദ്‌ അസ്വബാഹിന്‌ നല്‍കി. അദ്ദേഹത്തിന്‌ ഉപപ്രധാനമന്ത്രി സ്ഥാനവുമുണ്ട്‌.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ്‌ സ്വബാഹ്‌ അല്‍ ഖാലിദ്‌ അല്‍ ഹമദ്‌ അസ്വബാഹ്‌ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കൂടാതെ ക്യാബിനറ്റ്‌ കാര്യമന്ത്രി സ്ഥാനവും അദ്ദേഹത്തെ തേടിയത്തെി. മറ്റു മന്ത്രിമാരില്‍ സാലിം അല്‍ ഉതൈന, ഡോ. ഫാദില്‍ അല്‍ സഫര്‍ എന്നിവര്‍ക്ക്‌ മാത്രമാണ്‌ സ്ഥാനം കാക്കാനായത്‌. വാണിജ്യവ്യവസായ മന്ത്രിയായിരുന്ന ഡോ. അമാനി ബുരസ്ലി പുറത്തായതോടെ പാര്‍ലമെന്‍റിനു പിന്നാലെ മന്ത്രിസഭയിലും വനിതാ പ്രാതിനിധ്യം അസ്‌തമിച്ചു. കിരീടാവകാശി ശൈഖ്‌ നവാഫ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌, അമീരി ദിവാന്‍ കാര്യമന്ത്രി ശൈഖ്‌ അലി അല്‍ ജര്‍റ അസ്വബാഹ്‌, അമീരി ദിവാന്‍ അണ്ടര്‍ സെക്രട്ടറി ഇബ്രാഹീം അല്‍ ശത്തി, മന്ത്രിസഭാ സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ്‌ അല്‍ റൗളാന്‍, അമീറിന്‍െറ ഓഫീസ്‌ ഡയറക്ടര്‍ അഹ്മദ്‌ ഫഹദ്‌ അല്‍ ഫഹദ്‌ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. 15ാമത്‌ ദേശീയ അസംബ്‌ളി സമ്മേളനം ഇന്ന്‌ രാവിലെ 10.30ന്‌ അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പാര്‍ലമെന്‍റ്‌ സെക്രട്ടറി ജനറല്‍ അറിയിച്ചു.

മന്ത്രിസഭ പ്രധാനമന്ത്രി: ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി: ശൈഖ്‌ അഹ്മദ്‌ അല്‍ ഹമൂദ്‌ അല്‍ ജാബിര്‍ അസ്വബാഹ്‌ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി: ശൈഖ്‌ അഹ്മദ്‌ ഖാലിദ്‌ അല്‍ ഹമദ്‌ അസ്വബാഹ്‌ ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ക്യാബിനറ്റ്‌ കാര്യമന്ത്രി: ശൈഖ്‌ സ്വബാഹ്‌ അല്‍ ഖാലിദ്‌ അല്‍ ഹമദ്‌ അസ്വബാഹ്‌ഉപപ്രധാനമന്ത്രി, ധനകാര്യ മന്ത്രി: മുസ്‌തഫാ ജാസിം അല്‍ ശിമാലിവാണിജ്യവ്യവസായ മന്ത്രി: അനസ്‌ ഖാലിദ്‌ അല്‍ സാലിഹ്‌തൊഴില്‍സാമൂഹിക കാര്യ മന്ത്രി: ലഫ്‌. ജനറല്‍ അഹ്മദ്‌ അബ്ദുല്ലത്തീഫ്‌ അല്‍ റുജൈബ്‌നിതീന്യായ, ഓൗഖാഫ്‌ഇസ്ലാമിക കാര്യ മന്ത്രി: ജമാല്‍ അഹ്മദ്‌ അല്‍ ശിഹാബ്‌കമ്യൂണിക്കേഷന്‍ മന്ത്രി: സാലിം മുതീബ്‌ അല്‍ ഉതൈനദേശീയ അസംബ്‌ളി കാര്യ, ഭവന മന്ത്രി: ശുഐബ്‌ ശബാബ്‌ അല്‍ മുവൈസിരിആരോഗ്യ മന്ത്രി: ഡോ. അലി സഅദ്‌ അല്‍ ഉബൈദിജലവൈദ്യുതി, മുനിസിപ്പല്‍ കാര്യ മന്ത്രി: അബ്ദുല്‍ അസീസ്‌ അബ്ദുല്ലത്തഫ്‌ അല്‍ ഇബ്രാഹീംപൊതുമരാമത്ത്‌, ആസൂത്രണവികസന കാര്യ മന്ത്രി: ഡോ. ഫാദില്‍ അല്‍ സഫര്‍ഇന്‍ഫര്‍മേഷന്‍ മന്ത്രി: ശൈഖ്‌ മുഹമ്മദ്‌ അബ്ദുല്ല അല്‍ മുബാറക്‌ അസ്വബാഹ്വിദ്യാഭ്യാസ മന്ത്രി: ഡോ. നാഇഫ്‌ ഫലഹ്‌ അല്‍ ഹജ്‌റഫ്‌എണ്ണ മന്ത്രി: ഹാനി അബ്ദുല്‍ അസീസ്‌ ഹുസൈന്‍.
കുവൈറ്റ്‌ മന്ത്രിസഭ അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക