Image

ദുബൈ കെ.എം.സി.സി സര്‍ഗോത്സവം നാളെ

Published on 09 November, 2016
ദുബൈ കെ.എം.സി.സി സര്‍ഗോത്സവം നാളെ
ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഷം തോറും ദുബായ് കെ.എം.സി സി നടത്തി വരുന്ന സര്‍ഗോത്സവം കലാ സാഹിത്യ വിജ്ഞാന മത്സരങ്ങളുടെ ഭാഗമായി സ്റ്റേജ് തല മത്സരങ്ങള്‍ നാളെ  നവംബര്‍ 11 വെള്ളിയാഴ്ച ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കും. കഴിഞ്ഞ ആഴ്ച കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ഓഫ് സ്റ്റേജ് മത്സരത്തിനു ശേഷം നാളെ നാല് സ്റ്റേജുകളിലായി കാലത്തു 9 മണി മുതല്‍ ഇംഗ്ലീഷ് മലയാളം (പ്രസംഗം), അറബി ഗാനം, ഉറുദു ഗാനം, ദേശ ഭക്തി ഗാനം, കവിത പാരായണം, മാപ്പിള പാട്ട്, വട്ടപ്പാട്ടു അറബന മുട്ട്, ദഫ് മുട്ട്, കോല്‍ക്കളി മിമിക്രി,മോണോ ആക്ട് എന്നീ ഇനങ്ങളില്‍ ജില്ലകള്‍ തമ്മില്‍  മത്സരങ്ങള്‍ നടക്കും. ക്വിസ് മത്സരം വ്യാഴാഴ്ച കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. സര്‍ഗോല്‍സവം വന്‍ വിജയമാക്കാന്‍ അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത കണവന്‍ഷനില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.സാജിദ് അബൂബക്കര്‍ പ്രോഗ്രാം വിശദീകരിച്ചു. മുസ്തഫ തിരൂര്‍,ആവയില്‍ ഉമ്മര്‍ ഹാജി,ഒ.കെഇബ്രാഹീം, മുഹമ്മദ് പട്ടാമ്പി,ആര്‍.ശുകൂര്‍,അഷ്റഫ് കൊടുങ്ങല്ലൂര്‍, അബ്ദുല്‍ കാദര്‍ അരിപ്പാബ്ര, ഇസ്മില്‍ ഏറാമല,എം.എച് മുഹമ്മദ് കുഞ്ഞി ,എന്‍.കെ ഇബ്രാഹീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക