Image

നഴ്‌സിംഗ്‌ കമ്മീഷന്‍ പുന:സംഘടിപ്പിച്ചേക്കും

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 15 February, 2012
നഴ്‌സിംഗ്‌ കമ്മീഷന്‍ പുന:സംഘടിപ്പിച്ചേക്കും
തിരുവനന്തപുരം: നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചേക്കും.

സ്വകാര്യമേഖലയില്‍ പരിചയമില്ലാത്ത ഡി.എം.ഇ ഡി.എച്ച്‌.എസ്‌, നഴ്‌സിംഗ്‌ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരാണ്‌ ഇപ്പോള്‍ കമ്മീഷനിലുള്ളത്‌. ഇവരുടെ റിപ്പോര്‍ട്ട്‌ ഏകപക്ഷീയമാകുമെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ പുന:സംഘടനയെക്കുറിച്ച്‌ ആലോചിക്കുന്നത്‌.

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്കിടെ, അവരുടെ സമരം പൊതുജനാരോഗ്യ രംഗത്തെ പ്രശ്‌നമായി കണക്കാക്കണമെന്ന്‌ ഐ.എം.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മിനിമം വേതനവും ജോലി സമയവും സംബന്ധിച്ച പരാതികള്‍ മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളു എന്നും അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ബില്ലില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അഡ്‌ഹോക്ക്‌ ബോര്‍ഡിനെ സംബന്ധിച്ചും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ നാലു ജില്ലകള്‍ക്കാണ്‌ ഈ സമിതിയില്‍ പ്രാതിനിധ്യമുള്ളത്‌. ഇത്‌ മാറ്റി എല്ലാ ജില്ലകളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനാധിപത്യ രീതിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്ന്‌ ഐ.എം.എ ആവശ്യപ്പെട്ടു.
നഴ്‌സിംഗ്‌ കമ്മീഷന്‍ പുന:സംഘടിപ്പിച്ചേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക