Image

ഹംഗറിയില്‍ അഭയാര്‍ഥി പുനരധിവാസം തടയാനുള്ള ബില്‍ പരാജയപ്പെട്ടു

Published on 09 November, 2016
ഹംഗറിയില്‍ അഭയാര്‍ഥി പുനരധിവാസം തടയാനുള്ള ബില്‍ പരാജയപ്പെട്ടു

 ബുഡാപെസ്റ്റ്: അഭയാര്‍ഥികളെ രാജ്യത്ത് പുനരധിവസിപ്പിക്കുന്നത് നിരോധിക്കാന്‍ ഉദ്ദേശിച്ച് ഹംഗേറിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 

രാജ്യത്തെ വലതു പക്ഷ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ അഭയാര്‍ഥി വിരുദ്ധ നയങ്ങള്‍ക്ക് ബില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി. അഭയാര്‍ഥി പുരനധിവാസം തടയുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു ഓര്‍ബന്റെ പ്രഖ്യാപിത ലക്ഷ്യം. യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യവും നിശ്ചിത എണ്ണം അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന യൂണിയന്‍ നിര്‍ദേശം ജനഹിത പരിശോധന നടത്തി ഹംഗറി നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെ കൊണ്ടുവന്ന നിയമ നിര്‍മാണമാണ് ഇപ്പോള്‍ പാളിപ്പോയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക