Image

ജര്‍മനിയിലെ കുറ്റകൃത്യങ്ങളില്‍ 32 ശതമാനം വര്‍ധന

Published on 09 November, 2016
ജര്‍മനിയിലെ കുറ്റകൃത്യങ്ങളില്‍ 32 ശതമാനം വര്‍ധന

ബെര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളില്‍ 31.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഫെഡറല്‍ പോലീസ്. കുടിയേറ്റ നിയമം ലംഘിക്കപ്പെട്ട കേസുകളാണ് വര്‍ധനയില്‍ ഏറെയും.

4,36,387 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിര്‍ത്തികളും ട്രാന്‍സിറ്റ് ഹബുകളായ ട്രെയിന്‍ സ്‌റ്റേഷനുകളും എയര്‍പോര്‍ട്ടുകളും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഫെഡറല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്ത കേസുകളും ഉള്‍പ്പെടുന്നതിനാലാണ് ഇത്ര വലിയ വര്‍ധന.

ആകെ കുറ്റകൃത്യങ്ങളില്‍ നാല്പതു ശതമാനവും കുടിയേറ്റ നിയമ ലംഘനങ്ങളാണ്. 1,71,477 ആണ് ഇവയുടെ എണ്ണം. ഇതു മാത്രം കണക്കിലെടുക്കുമ്പോള്‍ 2014 ലേതിനെ അപേക്ഷിച്ച് 151 ശതമാനമാണ് വര്‍ധന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക