Image

കല (ആര്‍ട്ട്) കുവൈറ്റ് ചിത്രരചനാ മത്സരം 11ന്

Published on 09 November, 2016
കല (ആര്‍ട്ട്) കുവൈറ്റ് ചിത്രരചനാ മത്സരം 11ന്

 കുവൈത്ത്: ചായങ്ങളുടെ വര്‍ണപ്രപഞ്ചം വാരിവിതറി ശിശുദിനത്തോടനുബന്ധിച്ച് ജിസിസിയിലെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ ‘നിറം 2016’ നവംബര്‍ 11ന് (വെള്ളി) ഖൈത്താനിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ അരങ്ങേറും. 

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ഥികള്‍ ഒന്നിന് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഹാജരായി ചെസ്റ്റ് നമ്പര്‍ കൈപ്പറ്റേണ്ടതാണ്. 

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127–ാം ജന്മദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി അമേരിക്കന്‍ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആര്‍ട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലാണ് മത്സരം. ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ലേ സ്‌കള്‍പ്ചര്‍ മത്സരവും രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ക്യാന്‍വാസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം നേടാന്‍ അവസരം ഉണ്ട്. 

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പുറമെ 50 പേര്‍ക്ക് മെറിറ്റ് െ്രെപസും 10 ശതമാനം പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയുടെ വിജത്തിനായി എല്ലാവരുടേയും സഹകരണവും സാന്നിധ്യവും അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പി.ഡി. രാകേഷ്, ജനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക