Image

കൊല്ലം ജില്ലാ പ്രവാസി സമാജത്തിന് പുതിയ നേതൃത്വം

Published on 09 November, 2016
കൊല്ലം ജില്ലാ പ്രവാസി സമാജത്തിന് പുതിയ നേതൃത്വം

 കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജോര്‍ജ് വൈരമണ്ണ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2016–17 വര്‍ഷത്തെ പുതിയ ഭാരവാഹികളായി എസ്.എ. ലബ്ബ (പ്രസിഡന്റ്), ജേക്കബ് തോമസ് (വൈസ് പ്രസിഡന്റ്), അലക്‌സ് മാത്യു (ജനറല്‍ സെക്രട്ടറി), സലീല്‍ വര്‍മ (ട്രഷറര്‍), അന്‍സാര്‍ കുളത്തുപുഴ (സംഘടന സെക്രട്ടറി), ബിജു ജോര്‍ജ് (സാമൂഹിക ക്ഷേമം), പ്രമീള്‍ പ്രഭാകരന്‍ (ആര്‍ട്‌സ് സെക്രട്ടറി), അലക്‌സ് കുട്ടി (സ്‌പോര്‍ട്‌സ് സെക്രട്ടറി), സലിം രാജ് (മീഡിയ) തമ്പി ലൂക്കോസ് (ജോ. ട്രഷറര്‍), ഷഹീദ് ലബ്ബ, രാജന്‍ കുളക്കട (ഓഡിറ്റര്‍മാര്‍) എന്നിവരേയും രക്ഷാധികാരികളായി ജോയ് ജോണ്‍ തുരുത്തിക്കര, അഡ്വ. തോമസ് പണിക്കര്‍, ജയിംസ് പൂയപ്പള്ളിയേയും ഇരുപത്തിയേഴ് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. അഡ്വ. ലാജി ജേക്കബ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 

<ആ>റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക