ജിദ്ദ: പ്രവാസികളുടെ അനുഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ചെഴുതിയ എം. അഷ്റഫിന്റെ മല്‍ബു കഥകള്‍ പുസ്തകമാകുന്നു. ബുക്ക് ബെറി ഇന്ത്യ പ്രസിദ്ധീകരിച്ച 30 കഥകളുടെ സമാഹാരം നവംബര്‍ 11 ന് (വെളളി) രാത്രി 8.30 ന് ജിദ്ദ ഷറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.
അരങ്ങ് കലാ സാഹിത്യ വേദിയാണ് സ്കൈവേ കാര്‍ഗോ, സാം സ്റ്റേഷനറി എന്നിവയുടെ സഹകരണത്തോടെ ചടങ്ങ് ഒരുക്കുന്നത്.
മലയാളം ന്യൂസ് എഡിറ്റര്‍ സി.കെ. ഹസന് കോയ, പ്രശസ്ത കഥാകൃത്ത് റുബീന നിവാസിന് കോപ്പി നല്കി പ്രകാശനം നിര്‍വഹിക്കും. ഗോപി നെടുങ്ങാടി പുസ്തകം പരിചയപ്പെടുത്തും. മുസാഫിര്‍, ബഷീര്‍ വള്ളിക്കുന്ന്, ഖാലിദ് വി ഇരുമ്പുഴി, പി.ടി. മുഹമ്മദ്, അഡ്വ. ഷംസുദ്ദീന്, വി.ഉമര്‍, അമീര്‍ ചെറുകോട് തുടങ്ങിയവര്‍ പ്രസംഗിക്കും.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍