Image

ട്രംപ് ജയിച്ചപ്പോള്‍ താരമായത് ബെന്നി !

ജോര്‍ജ് തുമ്പയില്‍ Published on 09 November, 2016
ട്രംപ് ജയിച്ചപ്പോള്‍ താരമായത് ബെന്നി !
അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. അമേരിക്കന്‍ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് എത്തിയിരിക്കുന്നു. ഹിലരി ക്ലിന്റണ്‍ പ്രസിഡന്റാകുമെന്നു പലരും കരുതിയിരുന്നപ്പോഴാണ് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ട്രംപ് പുതിയ പ്രസിഡന്റാവുന്നത്. എന്നാല്‍, അമേരിക്കയുടെ പുതിയ സാരഥിയായി ട്രംപ് എത്തുമെന്നു പത്തു മാസങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ച ഒരാളുണ്ടായിരുന്നു. മലയാളിയായ ബെന്നി കൊട്ടാരത്തില്‍!

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ബിസിനസ്സുകാരന്‍ ഡാണള്‍ഡ് ജോണ്‍ ട്രംപ് വരുമെന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. അതിനു ശേഷം ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. ട്രംപ് തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നു ബെന്നി പ്രവചിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. യാതൊരുവിധ സാധ്യതയും ഇല്ലാതിരുന്നിട്ടു കൂടി ബെന്നി അന്നു പറഞ്ഞത് ഇന്നു സത്യമായിരിക്കുന്നു. 83 ശതമാനം സാധ്യത ഹിലരി ക്ലിന്റണ് ഉണ്ടായിരുന്നപ്പോഴാണ് ബെന്നി ട്രംപിനെ പിന്തുണച്ചത്. അന്ന് ട്രംപിനുണ്ടായിരുന്ന വിജയസാധ്യത വെറും 17 ശതമാനം മാത്രമായിരുന്നു. ബെന്നിയുടെ ഈ പ്രവചനത്തിന് പത്തരമാറ്റ് തിളക്കം.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ വിജയിച്ചയാളാണ് ബെന്നി. മുന്‍പ് നടത്തിയ പ്രവചനങ്ങള്‍ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് പ്രവചനവും സത്യമായതോടെ മലയാളികള്‍ക്കിടയിലെ ഏറെ പോപ്പുലറായി ഇദ്ദേഹം മാറിക്കഴിഞ്ഞു. എല്‍ഡിഎഫിന്റെയും (91) യുഡിഎഫിന്റെയും (47) ഭൂരിപക്ഷം കൃത്യമായി പറയുകയും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പി.സി ജോര്‍ജ് ജയിക്കുമെന്നും ആഴ്ചകള്‍ക്ക് മുന്നേ പറഞ്ഞാണ് ഫിലഡല്‍ഫിയയില്‍ നിന്നുള്ള ബെന്നി അമേരിക്കന്‍ മലയാളികളെ കേരളത്തിലെ രാഷ്ട്രീയമത്സരത്തിനിടയില്‍ അമ്പരപ്പിച്ചത്. മത്സരത്തില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തെങ്കിലും ബെന്നി പറഞ്ഞത് പ്രവചനമായിരുന്നു. ആ പ്രവചനം സത്യമാവുകയും ചെയ്തു. ഫൊക്കാനയുടെയും ഫോമയുടെയും ഇലക്ഷന്‍ റിസല്‍ട്ടുകളും ബെന്നി കൃത്യമായി പ്രവചിച്ചിരുന്നു. മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് ബെന്നി പറയുന്നത്. ഇത് ചെറുപ്പം മുതല്‍ പറഞ്ഞു. അതൊക്കെയും സത്യമായി മാറുകയും ചെയ്തു. ബെന്നിയെ അറിയാവുന്നവര്‍ക്ക് ഇതില്‍ വാസ്തവമുണ്ടെന്ന് അറിയാം, അടുത്തറിയാവുന്നവര്‍ക്കറിയാം പ്രവചനങ്ങളുടെ കൃത്യതയും നിഷ്ഠയുമെല്ലാം.

കോട്ടയത്ത് കളത്തിപ്പടിയില്‍ ആനത്താനം കൊട്ടാരത്തില്‍ സ്വദേശിയായ ബെന്നി തികഞ്ഞ ഈശ്വരവിശ്വാസിയാണ്. താന്‍ വിശ്വസിക്കുന്ന ദൈവം, തന്നെ കൊണ്ട് പലതും മുന്‍കൂട്ടി പറയിപ്പിക്കുന്നതാണെന്നു ബെന്നി കരുതുന്നു. അമേരിക്കയില്‍ എന്തോ വലിയ പ്രകൃതിക്ഷോഭം സംഭവിക്കാന്‍ പോവുകയാണെന്നു തോന്നിയ ഘട്ടത്തില്‍ അത് വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു മാസത്തിനുള്ളിലാണ് കൊടുങ്കാറ്റ് വന്‍കരയില്‍ വന്‍നാശം വിതച്ചത്.

ഇവന്റ് മാനേജ്‌മെന്റ് കമ്പനി സ്വന്തമായി നടത്തുകയാണ് ബെന്നി. ഇപ്പോള്‍ 28 വയസ്സായി. 18-ാം വയസ്സില്‍ യുഎസില്‍ എത്തിയതാണ്. നേഴ്‌സ് പ്രാക്ടീഷനര്‍ ഷീലയാണ് ബെന്നിയുടെ ഭാര്യ. മകന്‍: ജോഷ്വ
ട്രംപ് ജയിച്ചപ്പോള്‍ താരമായത് ബെന്നി !
Join WhatsApp News
Ponmelil Abraham 2016-11-09 18:31:36
Accuracy in prediction of events.
നിരീശ്വരൻ 2016-11-09 19:13:02
പിന്നേം പിന്നേം തല്ലുകൊള്ളിക്കാൻ തുമ്പയിൽ ഇറക്കി കൊണ്ട് വരുന്നുണ്ടല്ലോ? ട്രംപിന് വോട്ടു ചെയ്യത അയിമ്പെത്തി എട്ടു മില്യൺ ജനങ്ങൾക്ക് ഒരു വിലയും ഇല്ല.  ഒരു 1- 800 ആരംഭിച്ചു ഈ ആൾ ദൈവത്തിന് കുറച്ചു കാശ് ഉണ്ടാക്കാനുള്ള വഴി കാട്ടികൊടുക്കുക. അമേരിക്കയിലും ഇരിക്കട്ടെ ഒരു ദൈവം .

v. Philip 2016-11-10 08:14:02
Malayalees in Philly going to have temple in the name of Benny.
GEORGE V 2016-11-10 09:10:07
 2010 ലോകകപ്പു ഫുട്‍ബോൾ നടന്നപ്പോൾ പാരിസിൽ ഒരു പോൾ നീരാളി ഉണ്ടായിരുന്നു. എല്ലാ ഫലവും കൃത്യമായി പറയുമായിരുന്നു. ഇപ്പോൾ ജീവനോടെ ഇല്ല. ശ്രീ ജോർജ് തുമ്പയിൽ ഒരു കാര്യം ചെയ്യൂ നമ്മുടെ ബെന്നിയെ ഒരു ചില്ലു കൂട്ടിലാക്കു. 2018  ഇൽ റഷ്യയിൽ വേൾഡ് കപ്പിന് കൊണ്ടുപോകാം. അല്പം ചില്ലറ തടയുകയും ചെയ്യും (ഒരു തമാശ ആയി കണ്ടാൽ മതി ആരെയും നോവിക്കാൻ ഉദ്ദേശ്ശിച്ചല്ല)  
വയലാർ 2016-11-10 09:26:38
പ്രാവാചകന്മാരെ പറയൂ
പ്രഭാതം അകലെയാണോ ?

wiwuhaka 2016-11-10 10:27:57
മലയാളി 'പ്രമുഖരെ' ,പരസ്പരം പുറം ചൊറിഞ്ഞു വെറുപ്പിയ്ക്കുന്നതിനും ഒരു പരിധി വയ്ക്കൂ , പ്ലീസ് !! 
അവിശ്വാസി 2016-11-10 14:10:28

ചുമ്മാ ചില്ലുകൂട്ടിൽ ഇരുത്തിയാൽ വടിയാകുന്നത് എപ്പോഴാണ് എന്ന് പറയാൻ പറ്റില്ല. അതുകൊണ്ടു വായു കടക്കാൻ രണ്ടു ദ്വാരം ഇടുന്നത് നല്ലതാ. മരിക്കുന്നത് എന്നാണെന്ന് ആർക്കും  പ്രവചിക്കാൻ പറ്റില്ലല്ലോ?  ഈ നൂറ്റാണ്ടിലും ഇത് പോലത്തെ കറക്കിക്കുത്ത് ഉണ്ടല്ലോ എന്ന് ഓർത്ത് ദുഖിക്കുന്നു.  ഈ എഴുത്തുകാരൻ ഫൊക്കാനയുടെ ഒരു അവാര്ഡിന് യോഗ്യനാണ്. 


varghese 2016-11-10 19:45:24
benny has a 20 year old son, then how he is 28 now? The prophet may have the ability to do so!! He is working with american red cross, what is his event management ?
Darsan 2016-11-15 10:21:44

I agree with Mr. Jose.

Congratulations Mr. Benny

Please don’t worry about how he did it and all

Just think that he did correctly

I believe he said this when Mr. George was asked about this specific question. He didn’t even give any other publicity. He didn’t ask you money. So just leave him alone. He is just a brother of ours. Alle? If your brother has an ability to predict or ability to do something extra ordinary,  what do you do? Do you destroy him by words? Do you put him in a glass cube? Or a make temple for him? Or kill him? So let him live…let him predict…Be happy…

God Bless Malayalees

 Thank you Jose reminding us the struggles we all went through for an American Visa. Don’t forget our line on the sticky street near the embassy ( Chennai for me). Don’t forget how you obtain your  Birth and Marriage Certificates (not all).

 

J Varghese 2016-11-14 18:19:53
Hi 
ആദ്യം തന്നെ ബെന്നിക്ക് അഭിനന്ദനങ്ങൾ നേരുന്നു. ട്രംപ് ആയിരിക്കും അടുത്ത അമേരിക്കൻ പ്രസിഡണ്ട് എന്ന് പ്രൈമറിക്ക് മുൻപേ ഏറ്റവും ആദ്യം ആയി പ്രവചിച്ചത് ബെന്നി തന്നെ. ട്രംപ് ജയിക്കാൻ ഉള്ള സാദ്ധ്യതകൾ ഒന്നും തന്നെ നമുക്ക് മുൻപിൽ മീഡിയ തന്നില്ല . എന്നിട്ടും താൻ പറഞ്ഞ കാര്യത്തിൽ ചങ്കൂറ്റത്തോടെ തന്റെ നിലപാടിൽ ഉറച്ചു നിന്ന ബെന്നി വളരെ അധികം പ്രശംസ അർഹിക്കുന്നു . 
     ഇതൊക്കെ ആയിട്ടും ഇവിടെ കുറെ പണിയില്ലാത്ത അവന്മാർ ഇരുന്നു ചൊറിയുന്നതു കാണുമ്പോൾ ചിരി വരുന്നു. ഇവിടെ ബെന്നിയുടെ പ്രായമോ അല്ലെങ്കിൽ ബെന്നിയുടെ മകന്റെ പ്രായത്തിനോ അല്ല പ്രസക്തി, മറിച്ചു എന്ത് പ്രവചിച്ചു എന്നതിന് ആണ് . പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയ ശ്രീ.ജോർജ് തുമ്പയിൽ അദ്ദേഹത്തെ കുറിച്ചു ഇതിനു മുൻപും ഒരു ലേഖനം ഇ-മലയാളി യിൽ എഴുതിയിരുന്നു. അദ്ദേഹത്തെ പോലെ പ്രശസ്തൻ ആയ ഒരു എഴുത്തുകാരൻ ഈ വിധത്തിൽ ഒരു ലേഖനം എഴുതിയത് തീർച്ച ആയും ബെന്നിയിലെ പ്രവചന കഴിവുകൾ മനസിലാക്കിയിട്ടു തന്നെ ആണ് . അന്നും ചിലർ ചൊറിഞ്ഞു.. ട്രംപ് ജയിക്കുന്നതു കാണാം എന്ന് വെല്ലുവിളിച്ചു. ബെന്നി പറഞ്ഞതിന് ശേഷം 25 ൽ അധികം പേര് പ്രവചിച്ചു . നിങ്ങൾ ഒക്കെ എന്തെ അതിന്റെ പുറകെ പോയില്ല ? അപ്പോൾ അതിനു അർഥം ഒരു മലയാളിക്ക് ഒരു മലയാളിയുടെ കഴിവിൽ അസൂയ ഉണ്ട് എന്നത് അല്ലേ ? ഒരു അമേരിക്കൻ വിസക്ക് വേണ്ടി കടക്കേണ്ടുന്ന കടമ്പകൾ എല്ലാം വളരെ ബുദ്ധിമുട്ടുകളോടെ താണ്ടി, പല സർക്കാർ ഓഫീസികളിലും ക്യു നിന്നും കൈക്കൂലി കൊടുത്തും കണ്ടവന്റെ കാല് പിടിച്ചു ഏഴു കടലുകൾ കടന്നു  അമേരിക്കയിൽ എത്തിയിട്ടും മലയാളീ നീ കളഞ്ഞില്ലല്ലോ മറ്റുള്ളവനോട് ഉള്ള അസൂയ ? ഇവിടെ ഇങ്ങനെ നിലവാരം ഇല്ലാത്ത കമന്റ് ഇടുന്ന നേരത്തിനു ബെന്നിയെ ഒന്ന് വിളിച്ചു അഭിനന്ദിച്ചു കൂടെ? ഇനി ഒരു പണിയും ഇല്ലാതിരുന്നിട്ടാണ് ഇത് ചെയ്യുന്നത് എങ്കിൽ നാട്ടിൽ നിന്നും കൊണ്ട് വന്നിട്ടുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ സ്യൂട്ട്കേസ് ൽ നിറച്ചു വല്ല ബാങ്ക്ന്റെയും മുന്നിൽ പോയ് ക്യു നിക്ക്.  
ഇന്ന് ബാങ്കിലേക്ക് പണം മാറാൻ പോവുന്ന ആളുകൾ കൊണ്ടു പേവണ്ട സാധനങ്ങൾ
ID proof - ആധാർ  / പാൻ  / പാസ്പോർട്ട് 
ബാങ്ക് അക്കൗണ്ട് നമ്പർ.
കുടി വെള്ളം - 4 കുപ്പി 
ഉച്ച ഭക്ഷണം ( സ്പൂൺ പ്രത്യേകം എടുക്കണം . കൈ കഴുകാൻ വെള്ളം കിട്ടില്ല ) 
കുട - ക്യൂ റോഡിൽ ആണ് 
ഷീറ്റ് - ആവശ്യമെങ്കിൽ വിരിക്കാൻ
മരുന്നുകൾ - അത്യാവശ്യത്തിനുള്ള മരുന്നുകൾ
Mobile (Net) Recharge -
കപ്പലണ്ടി - 6 പാക്കറ്റുകൾ  (വലുത്.)
Mobile Head phone -
Power bank for Mobile -
വൈകുന്നേരം കഴിക്കാനുള്ള ലഘു ഭക്ഷണം
ബിസ്കറ്റ് , മിക്സ്ചർ 
ജയ് ഹിന്ദ്, ജയ് അമേരിക്ക 
(ബെന്നിയുടെ പ്രവചനങ്ങൾ ഇനിയും തുടരട്ടെ. പിന്തിരിപ്പന്മാർ എന്നെ പോലെ ഉള്ളവർക്ക്‌ പണി തന്നുകൊണ്ടു ഇരിക്കട്ടെ )
Jose Varghese 2016-11-14 18:35:10
ആദ്യം തന്നെ ബെന്നിക്ക് അഭിനന്ദനങ്ങൾ നേരുന്നു. ട്രംപ് ആയിരിക്കും അടുത്ത അമേരിക്കൻ പ്രസിഡണ്ട് എന്ന് പ്രൈമറിക്ക് മുൻപേ ഏറ്റവും ആദ്യം ആയി പ്രവചിച്ചത് ബെന്നി തന്നെ. ട്രംപ് ജയിക്കാൻ ഉള്ള സാദ്ധ്യതകൾ ഒന്നും തന്നെ നമുക്ക് മുൻപിൽ മീഡിയ തന്നില്ല . എന്നിട്ടും താൻ പറഞ്ഞ കാര്യത്തിൽ ചങ്കൂറ്റത്തോടെ തന്റെ നിലപാടിൽ ഉറച്ചു നിന്ന ബെന്നി വളരെ അധികം പ്രശംസ അർഹിക്കുന്നു . ( തുടരും ..)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക