Image

ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാക്കിയതില്‍ യൂറോപ്പിലെ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍

ജോര്‍ജ് ജോണ്‍ Published on 10 November, 2016
 ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാക്കിയതില്‍ യൂറോപ്പിലെ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍
ഫ്രാങ്ക്ഫര്‍ട്ട്:  ഇന്ത്യാ ഗവര്‍മെന്റ് 1000, 500 രൂപ  കറന്‍സികള്‍ അസാധുവാക്കിയ പ്രഖ്യാപനം യൂറോപ്യന്‍ പ്രവാസി ലോകത്തില്‍ അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ ഈ വരുന്ന ഡിസംബര്‍ 30നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വര്‍ഷം ഡിസംബര്‍ 30 നകം നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. കൂടാതെ ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതല്‍ രൂപ ശക്തിപ്പെട്ടു തുടങ്ങിയതും പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.  ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.  ഇതിന്റെ തോത് എത്രയാകുമെന്ന് വരും ദിവസങ്ങളിലേ വ്യക്തമാവുകയുള്ളൂ.

ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫിസിലും അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളില്‍ രൂപ കൈവശമുള്ളവര്‍ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. അന്തരാഷ്ട്ര ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ്  പ്രവാസി ലോകം ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ പ്രവാസികള്‍ക്ക്  തല്‍ക്കാലം രൂപ വിനിമയം ചെയ്യാന്‍ തങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളില്‍ സാദ്ധ്യമല്ല.
ഇന്ത്യന്‍ പ്രവാസികളുടെ കൈയിലുള്ള ചെറിയ തോതിലുള്ള കറന്‍സിയുടെ  ശേഖരം എന്തു ചെയ്യണമെന്ന ആശങ്കയിലാണ് എല്ലാവരും. പ്രധാന അന്തര്‍ദേശീയ  മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതേവരെ യാതൊരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ല. ഡിസംബര്‍ 30 ന് മുമ്പ് നാട്ടില്‍ പോകുന്നവര്‍ക്ക് പണം മാറാന്‍ അവസരം ലഭിക്കും. അതിന് കഴിയാത്തവര്‍ നാട്ടില്‍ പോകുന്നവരുടെ പക്കല്‍ കൊടുത്തയക്കേണ്ടിവരും. രണ്ടാമത് ഒരാള്‍ക്ക് 500, 1000 രൂപാ കറന്‍സികള്‍ മാറാന്‍ നോമിനേഷന്‍ നല്‍കിയാലും, ഇതിന് വേണ്ടി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത് പ്രശ്‌നമാകും. ഈ വിഷയത്തില്‍ റിസര്‍വ് ബാങ്കും, ധനകാര്യ വകുപ്പും ഈ വിയത്തില്‍ ഇതേവരെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.


 ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാക്കിയതില്‍ യൂറോപ്പിലെ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക