Image

മദീനയില്‍ മലയാളി റോഡപകടത്തില്‍ കൊല്ലപ്പെട്ടു

Published on 15 February, 2012
മദീനയില്‍ മലയാളി റോഡപകടത്തില്‍ കൊല്ലപ്പെട്ടു
മദീന: മദീന നഗരത്തിലെ രണ്ടാം റിംഗ് റോഡില്‍ ഉണ്ടായ റോഡപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലം ഓയൂര്‍ കന്നങ്ങോട് ആകല്‍ അഹമദ് കുഞ്ഞിന്റെ മകന്‍ ഫസലുദീന്‍ (45) ആണ് മരിച്ച മലയാളി. മരിച്ച മറ്റ് രണ്ട് പേര്‍ സൗദി പൗരന്‍മാരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഫൗസിയ ആണ് ഭാര്യ. സജീവ് (മദീന), സുനീര്‍ (ജിദ്ദ) നിസാര്‍, ഷൗഫീര്‍ എന്നീ സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മദീന നാഷണല്‍ ആസ്പത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. യാത്രാരേഖകള്‍ ശരിയായ ശേഷം മദീനയിലെ ജന്നത്തുല്‍ ബഖീ ഇല്‍ സംസ്‌കാരം നടത്തുമെന്ന് മദീനയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. ഫസലുദീന്‍ മൂന്ന് മാസം മുമ്പാണ് ഹൗസ് െ്രെഡവര്‍ വിസയില്‍ മദീനയിലെത്തിയത്.
മദീനയില്‍ മലയാളി റോഡപകടത്തില്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക