Image

ട്രമ്പിന്റെ തിരഞ്ഞെടുപ്പിലെ സാമാന്യവിരുദ്ധമായ തന്ത്രങ്ങള്‍ (ജി. പുത്തന്‍കുരിശ്)

Published on 10 November, 2016
ട്രമ്പിന്റെ തിരഞ്ഞെടുപ്പിലെ സാമാന്യവിരുദ്ധമായ തന്ത്രങ്ങള്‍ (ജി. പുത്തന്‍കുരിശ്)
അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഒരു നിര്‍ണ്ണായക ദിവസമായിരുന്നു നവംബര്‍ എട്ട്. അമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ള തിരഞ്ഞെടുപ്പിലെ അസാധാരണമായ ഒരു തിരഞ്ഞെടുപ്പ്. ആദ്യാവസാനംവരെ നിഷേധത്മകതയുടെ തരംഗങ്ങള്‍ അലയടിച്ചിരുന്നു. പരസ്പരം ചെളിവാരിയെറിയലും കുറ്റാരോപണങ്ങളും കൊണ്ട് അന്തരീക്ഷം മലീമസമായിരുന്നു. ഒരു രാജ്യത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞും കണ്ടറിഞ്ഞും അവയ്ക്ക് പോംവഴികള്‍ നിര്‍ദ്ദേശിച്ചും തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നുള്ള പൊതുവായ ധാരണയെ തകിടം മറിച്ചായിരുന്നു ട്രമ്പിന്റെ നീക്കങ്ങള്‍. സുസ്ഥാപിതമായ വ്യവസ്ഥിയുടെ കേന്ദ്രമായ വാിഷിങ് ടണെ ഇളക്കി പ്രതിഷ്ഠിക്കുമെന്നും അവരുടെ നേരെയുള്ള ചിന്നം വിളികളും കൊമ്പുകോര്‍ക്കലും തകര്‍തിയായി നടക്കുമ്പോള്‍ തന്റെ എതിരാളി അതിന്റെ ഭ,ാഗമാണെന്ന് വരുത്തി തീര്‍ക്കാനും ട്രമ്പ് മറന്നില്ലെന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു.

വില്ല്യം ഷെയിക്ക്‌സ്പിയറിന്റെ ജൂലിയസ് സീസറിലെ മാര്‍ക്കാന്റണിയുടെ പ്രസംഗമായ, സുഹൃത്തുക്കളെ, നാട്ടുകാരെ, റോമാക്കാരെ ഞാന്‍ വന്നിരിക്കുന്നത് സീസറിന്റെ ശവമടക്കത്തിനാണ് അവനെ സ്തുതിക്കാനല്ല. ഒരു മനുഷ്യന്റെ തിന്മ അവന്റെ മരണശേഷവും അവനെ പിന്‍തുടരുന്നു എന്നാല്‍ നന്മയോ അവന്റെ അസ്ഥിയോടൊപ്പം കുഴിച്ചു മൂടപ്പെടുന്നു തുടര്‍ന്ന് മാര്‍ക്കാന്റണി ബ്രൂട്ടസിലേക്ക് ജനരോക്ഷം തിരിച്ചു വിടുന്നതുപോലെയാണ് ട്രംമ്പ് തന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞെടുത്തത്. എന്റെ സ്‌നേഹിതരെ നാട്ടുകാരെ എനിക്ക് അധികാരത്തിന്റേയോ പണത്തിന്റേയോ മോഹങ്ങള്‍ ഇല്ല. ഞാന്‍ സമ്പന്നനാണ്. വളരെ സമ്പന്നന്‍. എനിക്ക് ഒരു മോഹമെയുള്ളു അമേരിക്കയെ വീണ്ടും മഹത്വമുള്ള രാജ്യമാക്കി മാറ്റുക. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് മത്‌സരിക്കുന്നത്. വര്‍ഷങ്ങളോളമായി സ്ഥാപിത താത്പര്യങ്ങളാല്‍ ദൃഡീകരിക്കപ്പെട്ട ഒരു വ്യവസ്ഥിതിയെ പൊളിച്ചടുക്കി, അമേരിക്കയുടെ മഹത്വം വീണ്ടെടുക്കുക.

നിര്‍മ്മാണങ്ങളിലൂടെയും വ്യവസായങ്ങളിലുടെയും നല്ലൊരു ജീവിതം നയിച്ചിരുന്ന നിങ്ങള്‍ക്ക് അത് നഷ്ടമായിരിക്കുന്നു അതെല്ലാം ആഗോളവത്കരണത്തിന്റെ ഭാഗമായി സ്ഥാപിത വ്യവസ്ഥിതിയുടെ ഭാഗമായി ഹില്ലരിയടക്കമുള്ളവര്‍ ഉണ്ടാക്കിയ കച്ചവട കരാറിലൂടെ വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരിക്കുന്നു. അവയെല്ലാം തിരികെ കൊണ്ടുവന്ന് നഷ്ടമായ നമ്മളുടെ പ്രതാപം വീണ്ടെടുക്കയെന്നതാണ് എന്റെ ലക്ഷ്യം, എനിക്ക് പണത്തിന്റെ ആവശ്യമില്ല ഞാന്‍ അത്രയ്ക്ക് സമ്പന്നനാണ്. നിറുത്തിവച്ച കല്‍ക്കരി ഖനികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് നഷ്ടമായ പ്രതാപം വീണ്ടെടുക്കുക.

അനധികൃതമായ കുടിയേറ്റം തടയുക. അതിനായി അമേരിക്കയുടേയും മെക്‌സിക്കോയുടേയും അതിര്‍ത്തികളില്‍ വന്‍ മതിലുകള്‍ തീര്‍ക്കും. മെക്‌സിക്കോയെകൊണ്ട് ഞാന്‍ അതിന്റെ ചിലവ് നിര്‍വഹിപ്പിക്കും തീവൃവാദികളായ മഹമദിയരെ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന മുസ്ലീം രാജ്യങ്ങളുടെമേല്‍ ഉപരോധം ഏര്‍പ്പെടുത്തും. ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ കൊണ്ടുവന്ന് ഈ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഹില്ലരി അടക്കമുള്ള സ്ഥാപിതവര്‍ഗ്ഗമാണ്. അവരുടെ ചെളിക്കുണ്ടുകളെ ചോര്‍ത്തി കളയുക. അതിലൂടെ അമേരിക്കയുടെ നഷ്ടമായ പ്രതാപം വീണ്ടെടുക്കുക ഇതെനിക്കുവേണ്ടിയല്ല. നിങ്ങള്‍ക്ക് വേണ്ടി. മുപ്പതു വര്‍ഷമായി ക്രുക്കട് ഹില്ലരി ക്ലിന്റണ്‍ എന്തു ചെയ്തു? കപടമായ ഒരു വ്യവസ്ഥിയുട ഭാഗമായ ഹില്ലരിയ്ക്ക് ഒന്നു ചെയ്യാനാവില്ല, ധര്‍മ്മ സ്ഥാപനങ്ങളുടെ മറവില്‍ സ്വന്തമായി പണം സമ്പാദിക്കുകയാണ്. സേവനത്തിന് പ്രതിഫലം വാങ്ങുന്ന കപടമായ വ്യവസ്ഥിതിയുടെ ഭാഗമാണ് അവള്‍. ഇതിനെ പൊളിച്ചടുക്കിയെ തീരു. അതെ ക്രുക്കട് ഹില്ലരി വളരെ അനുഭവ സമ്പത്തുള്ള ഒരു നേതാവാണ് പക്ഷെ വഞ്ചന നിറഞ്ഞ ഒരു വ്യവസ്ഥിതിയുടെ ഭഗമാണവള്‍ അവര്‍ ഒരിക്കലും അധികാരത്തില്‍ വന്നു കൂടാ. എന്നെപ്പോലെ പുറത്തു നിന്നുള്ള ഒരു വ്യക്തിക്ക് മാത്രമെ മാറ്റം വരുത്താനാവു. എനിക്കവരുടെ കപട തന്ത്രങ്ങള്‍ അറിയാം കാരണം ഞാന്‍ ഒരിക്കല്‍ അവരുടെ ഒപ്പം ഉണ്ടായിരുന്നു.

ഊര്‍ജേ്ജാത്പാദനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലുണ്ടായ മാറ്റം അമേരിക്കയുടെ പല ഭാഗങ്ങളിലും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ തകര്‍ക്കുകയും സാമ്പത്തീക കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സാങ്കേതിവിദ്യയുടെ മാറ്റങ്ങളെ ഉള്‍കൊള്ളാനാവാതെ ഒരു വിഭാഗം ശ്വാസം മുട്ടി അമേരിക്കന്‍ സ്വപ്നം അവരുടെ മുന്നില്‍ ചിന്നഭിന്നമായി. ട്രമ്പിന്റെ മാര്‍ക്കാന്റണി പ്രസംഗം കൊള്ളേണ്ട സ്ഥാനത്തു കൊണ്ടു. ട്രമ്പ് ട്രമ്പ് ലോക്ക് ഹെര്‍ അപ്പ് എന്ന മുദ്രാവാക്യങ്ങളാല്‍ അന്തരീക്ഷം മുഖരിതമായി. ജനത്തിന്റെ ഇടയില്‍ അസാധരണമായ ഒരു ചലനം അനുഭവപ്പെട്ടു. ഒരു സുനാമിപോലെ ഉയര്‍ന്നുപൊന്തിയ ജനരോക്ഷത്തില്‍ ഏറ്റവും അനുഭവ സമ്പന്നയും യോഗ്യതയുള്ളവളുമായ ഹില്ലരി ക്ലിന്റണ്‍ കടപുഴകി.. മാര്‍ക്കാന്റണിയെപ്പോലെ വിജയ ശ്രീലാളിതനായി ട്രമ്പും.

നഷ്ടങ്ങള്‍ എന്നും വേദനാ ജനകം തന്നെ. ഇങ്ങനെയൊരു ദിവസമല്ല ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇനി നാം ഭിന്നത മറന്ന് പ്രസിഡണ്ട് ട്രമ്പിന്റെ പിന്നില്‍ അണിനിരക്കുക. രാജ്യത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുക എന്ന ഹില്ലരി ക്ലിന്റന്റെ വാക്കുകള്‍ക്ക് മുറിവുകള്‍ ഉണക്കാന്‍പോരുന്ന ഔഷധത്തിന്റെ ശക്തിയുണ്ടായിരുന്നു. എന്നാല്‍ തന്റെ അണികളെ ഉണര്‍ത്തുവാന്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളായ അവളെ തുറിങ്കിലടയ്ക്കുക, മെക്‌സിക്കോയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ മതിലു കെട്ടുക, മുസ്ലീം കുടിയേറ്റം നിറുത്തല്‍ ചെയ്യുക, അനധികൃത കുടിയേറ്റക്കാരായ പതിനൊന്നു മില്ല്യണ്‍ ജനങ്ങളെ നാടുകടത്തുക, വിദേശങ്ങളില്‍ നിന്ന് ജോലി തിരിച്ചു കൊണ്ടു വരിക, ഐസിസിനെ ഉന്മൂലനാശം വരുത്തുക തുടങ്ങി അനേക വാഗ്ദാനങ്ങളെ ട്രമ്പിന് നിര്‍വഹിക്കാന്‍ കഴിയുമോ അതോ സ്ഥാപിത വര്‍ഗ്ഗത്തിലെ ഒരംഗമായി അദ്ദേഹവും മാറുമോ? നമ്മള്‍ക്ക് കാത്തിരുന്നു കാണാം.
ട്രമ്പിന്റെ തിരഞ്ഞെടുപ്പിലെ സാമാന്യവിരുദ്ധമായ തന്ത്രങ്ങള്‍ (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Moothappan 2016-11-10 13:42:01
Trump was telling Truth. Straightforward calling the crooked crooked. 
Addressing all issues how his opponent had experience that failed.
People found in him a patriotic sacrificing more than 120 million of his own 
Money. He was challenging an attorney who broke law in email server. .
He brought out all before his audience. 
Anthappan 2016-11-10 21:52:57

Obama said if Trump Succeeds as president the country succeeds and that is all matters.  But Trump used the cunningness of Mark Antony to divide the people and channeled their hate towards Hillary Clinton to win the election. That is ok but he doesn’t have the full mandate of the people as per the populous vote.  Even the electoral vote is the basis of electing the president, the populous vote clearly sending the message to President elect to be inclusive of all people. Though he said he would be the president of all; based on his campaign rhetoric he is not a trustworthy person.  And that is the reason people are protesting in the street for the last two days.       His challenge is to unify this polarized nation and govern.   But a person who borrowed money with interest from his own company to run the election cannot be trusted.  But we will give him four years to show the nation that he is a unifier than a divider.  We want him to succeed in making America much greater than what it is today.    

Mark Antony 2016-11-11 04:45:53
People like Moothappan soon will realize who really Trump is.  To shape his administration, President-elect Donald Trump is drawing squarely from the "swamp" he has pledged to drain. Trump's transition team is staffed with long-time Washington experts and lobbyists from K Street, think tanks and political offices.
Thinktank 2016-11-11 06:38:12
I heard my name mentioned. Congressional majority, senate control, intelligent citizens have given Trump a clear path to make America great. 290 vs 228 electoral college as of today. Trump voter being attacked by brute. Who expected this, but for a divine plan. \\\" if winter comes, can spring be far behind ? \\\" Delivery pain before a birth is unavoidable.
Tom 2016-11-11 06:54:32
Trump is a crook and he cannot stand  the Truth Moothaappan.  But we will give him four years and see what he is going to do to the citizens of this nation.
Caution 2016-11-11 07:04:38
Better you stay in the Tank and think properly on safety measures before you get out. There is protest going on out side against Trump
US Politics 2016-11-11 08:01:11
Reid: Trump has big job after spurring 'forces of hate and bigotry'
വിദ്യാധരൻ 2016-11-11 08:08:36
പിന്നോട്ട് നോക്കിടാതെ നമ്മൾ
മുന്നോട്ടാഞ്ഞു കുതിച്ചീടേണം
വിജയപരാജയമെന്നുമെന്നും
കൂടെയുണ്ടെന്നറിഞ്ഞിടേണം
കാത്തിരിക്കാം ട്രമ്പിൻ നാളുകളീ-
നാടിനു ഗുണം വല്ലോം ചെയ്യുമോന്നു.

Christian 2016-11-11 08:30:19
Thanks God for sending a savior to us.   He will protect the mankind as Thomas Koovellor said.  He is our rock and salvation.
Atheist 2016-11-11 08:54:57
I am glad Jesus is no more alive to hear and see the nonsense  of the Christians! Trump is a cunning business man and  a Christian. 
Aftermath 2016-11-11 09:13:19
Fears of heightened bigotry and hate crimes have turned into reality for some Americans after Donald Trump's presidential win.
Racist, pro-Trump graffiti painted inside a high school. A hijab-wearing college student robbed by men talking about Trump and Muslims.
While Trump has been accused of fostering xenophobia and Islamophobia, some of his supporters have used his words as justification to carry out hateful acts.
CLEAN 2016-11-11 09:15:31
STOP ALL THESE NONSENSE. UPHOLD THE VALUE.. MAKE AMERICA GREAT AGAIN.

BE A PATRIOT . FORGET THE PAST.  TRUST ON TRUMP  WE  ARE GREAT NATION.
വായനക്കാരൻ 2016-11-11 11:04:39

എന്ത് അസംബന്ധം നിറുത്താനാണ്  നിങ്ങൾ പറയുന്നത് മിസ്റ്റർ ക്ളീൻ? ലേഖൻ പറഞ്ഞിരിക്കുനന്തുപോലെ ഒരുത്തന്റെ ദുഷ്ടത അവന്റെ കാലശേഷവും അവനെ പിന്തുടരും. ട്രംപ് തുടങ്ങി വച്ച മാർക്കാന്റണി തന്ത്രം അവന്റെ കാല ശേഷവും പിന്തുടരും. ട്രംപിന്റെ മതവർഗ്ഗീയവാദങ്ങളും, വിദേശനികളോടുള്ള വെറുപ്പും മുസ്‌ലിം വിദ്വേഷവുവും വിവരം ഇല്ലാത്ത വെളുത്ത വർഗ്ഗക്കാരെ ഒന്നോടെ ഇളക്കിയിരിക്കുകയാണ്.  അവരുടെ അതിക്രമങ്ങൾ വിദേശീയരോട് വർദ്ധിച്ചിരിക്കുകയാണ്. അവർക്കറിയില്ലോല്ലോ മലയാളിയും സർദ്ദാർജിമാരും ആരാണെന്നു. അവരെ സംബന്ധിച്ചടത്തോളം എല്ലാവരും തീവ്രവാദികളാണ്. അല്ലെങ്കിൽ ഈ അടുത്ത ദിവസം ഒരു യുവതി നെറ്റിക്ക് ട്രംപ് എന്റെ പ്രസിഡണ്ടല്ല എന്ന് എഴുതി വച്ചതുപോലെ നെറ്റിക്ക് എഴുതി വയ്ക്കണം. പ്രേത്യകിച്ചു ട്രമ്പിന്റെ ആരാധകനായ കൂവള്ളൂർ സൂക്ഷിക്കണം, ഒറ്റ നോട്ടത്തിനു ഒരു മുള്ളായുടെ ലക്ഷണം ഉണ്ട്. ന്യുയോർക്കിൽ ഒരു മലയാളിയെ തല്ലി ചതച്ചതും, ലോസാഞ്ചലസിൽ ഒരു സര്ദാര്ജിയ് ഇടിച്ചു ചമ്മന്തിയാക്കിയതും ഈ തെറ്റ് ധാരണയുടെ ഫലമാണ്. ട്രംപിനെ ജയിപ്പിച്ചു കുറെ മലയാളികൾ മാന്യമായി ജീവിക്കുന്ന മലയാളികൾക്ക് ഒരു പാരയാണ് വച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് വന്ന പത്തു ശതാമാനത്തിന് വിവരം ഇല്ല.  അതിലും വിവരമില്ലാത്ത ട്രംപിന്റെ ശിഷ്യഗണം ഈ പത്തുശതമാനത്തിനേം കൂടാതെ ഹിലാരിക്ക് വോട്ടു ചെയ്യത വിവരമുള്ളവരെയും വിഴുങ്ങും.  ഇനി അടികിട്ടിയാൽ ആരോടും പറയണ്ട വാങ്ങി പോക്കറ്റിൽ ഇടുക. അഥവാ ആരോടെങ്കിലും പറഞ് ആശ്വാസം കിട്ടണം എന്ന് വച്ചാൽ ഈ മലയാളിൽ ഇടുക. നിങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരെ ഒരു പാഠം പഠിപ്പിക്കുമെങ്കിൽ അതിന്റെ പേരിലെങ്കിലും സ്വർഗ്ഗത്തിൽ പോകാമെല്ലോ. അവിടെ പിന്നെ ആതമാവായി പറന്നു നടക്കുന്നത്തതുകൊണ്ട് ദേഹത്തടി അടികിട്ടും എന്ന പേടിക്കണ്ട.  ഒരു ട്രംപ് വരുത്തി വച്ചിരിക്കുന്ന വിനയെ? തുടക്കത്തിലേ ഇങ്ങനെയാണെങ്കിൽ അവസാനം ആകുമ്പോഴേക്കും എന്നായിരിക്കും? എല്ലാ ട്രംപ് അനുഭാവികളും ഇവിടെതന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. അല്ല ഇവിടെ മുങ്ങി ട്രംപിന്റ് വെക്കേഷൻ ഹോമായ റഷ്യയിൽ പോയി പൊങ്ങാനാണ് ഭാവമെങ്കിൽ വിധിയെ പഴിച്ചാൽ മതി .


George Varughese 2016-11-11 11:25:26
Dear Achayans,
No one cares about your opinions. Bill and Hillary is out of work. Why don't you give them a honorary membership in FOKANA, FOMA or World Malayalee. If you guys have nothing else to do, go and open a Thattukada in Chappaqua. So that you can serve Hillary and Bill with Kerala Food.
സ്വതന്ത്രൻ 2016-11-11 13:42:25

ഈ-മലയാളിയിലെ ഏറ്റവും വലിയ സപ്പോർട്ടറായ കൂവള്ളൂർ താടി വടിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ട്രംപിന്റെ പ്ലക്കാർഡ് പോകുന്നിടത്തൊക്കെ ഉയർത്തി പിടിച്ചു നടക്കുക. എന്നാലും ഉറപ്പ് പറയാൻ പറ്റില്ല. കൊണ്ടുനടന്നാൽ ഹില്ലരിയുടെ ആൾക്കാർ ഇടിക്കും കൊണ്ട് നടന്നില്ലെങ്കിൽ ട്രംപിന്റെ ആൾക്കാർ ഇടിക്കും. ഓരോത്തരുടെ ഓരോ ഗതികേടേ!


അങ്ങാടി 2016-11-11 14:15:50
മാത്തുള്ള സൂക്ഷിക്കുക. അങ്ങാടിയിൽ തോറ്റ അന്തപ്പൻ മാത്തുള്ളയുടെ അടുക്കളയിലേക്ക് തിരിയാൻ സാധ്യതയുണ്ട്.
Proud Mallu 2016-11-11 17:54:47
Have u watched news lately?  NO MORE of repeal of Obamacare.  Muslim ban is taken out of his website.  Tomorrow, possible that the Great Wall of Mexico will be out of his agenda.  So, what is left, NATO promise?
This guy has NO clue about governing, literally.  He is full of GAS and NOTHING more!!  ALL he knows is to talk loud and Grabbing that p.... and he will continue that.  And the (mostly non-college educated) voters who elected him will watch him doing so and stay idiotic as they are now.  Feel sorry for them.
Keraleeyan 2016-11-11 19:23:52
Per Trump:
I am the only one who can fix it.  So, keep trusting him.  Good Luck to all who trusted this crazy guy. It is nothing but B...S. since we have no idea about even his finance records.  No tax returns are released, but millions trusted him?  (If there is a god} let god save the people who did. 
An observation 2016-11-11 20:59:17

80% of the Evangelical Christians voted for Trump. Billy Graham’s daughter prayed to God for Trump’s presidency.  Most of the Malayalees prayed for Trump and God gave what they wanted.  Thousands of years ago Pontius Pilate asked the people of Judea, “Who do you need; Barabbas or Jesus?”  They all screamed loud and asked for Barabbas. Pilate released Barabbas and crucified Christ.  Here people wanted Trump and their wish is granted. Only one difference; soon people will reject him because he won’t be able to deliver what he promised to them.  He was preparing to accept his defeat and run away but people chased him down including so many Mallus and handed over the presidency.  They all want him to build a great wall between America and Mexico, They want him to ban all Muslims, They want him to dismantle all the trade deals, The want him to deport 11 million illegal emigrants and so many other things

                                        Yesterday   when I saw him sitting with President Obama, he looked very humble and seems admiring him for bringing this country back on her feet after a great depression. Many times, when reporters asked him about his meeting with Obama he said, ‘Obama is a good man.’  He said he would council him in the future for directions.   Later in an interview he said he would keep the main parts of Obama care and that is 1. Continuing insurance coverage of patients with exiting conditions 2. Extension of the insurance coverage for children up to 26 years under parent’s coverage.

                                        True followers have compassion and kindness in their heart.  They love their neighbors unconditionally.  But here more than 80% of the Christians want their neighbors to    deported if they look different from them.  Most of the Christians opportunists They are worshipping a God they created to meet their materialistic needs.

                                        Obama comes third behind Regan, Bill Clinton all with above 55% approval rate during the month of their departure.  President Obama is cool guy with a strong will. He understood the pain of the oppressed and alienated.  He cried with the people who cried and he laughed with the people who laughed.  He will be remembered as one of the best presidents in this country.  

Naaradar 2016-11-11 21:30:25
Matthulla and Anthappan are on the same page. Just like Trump and Obama. Good luck.
Democrat 2016-11-11 21:42:41
n December 19, the Electors of the Electoral College will cast their ballots. If they all vote the way their states voted, Donald Trump will win. However, they can vote for Hillary Clinton if they choose. Even in states where that is not allowed, their vote would still be counted, they would simply pay a small fine - which we can be sure Clinton supporters will be glad to pay!

https://www.change.org/p/electoral-college-electors-electoral-college-make-hillary-clinton-president-on-december-19
Prophet 2016-11-11 21:54:35
George Varghese.  I don't think this is the best place and time to post your comment. This looks like Democrat's territory. Before your are beaten up pull your comment and get vanished. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക