Image

ഹൂസ്റ്റണ്‍ മലങ്കര കത്തോലിക്കാ ഇടവക സ്ഥാപനവും കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും

മോഹന്‍ പി. വര്‍ഗീസ്‌ Published on 15 February, 2012
ഹൂസ്റ്റണ്‍ മലങ്കര കത്തോലിക്കാ ഇടവക സ്ഥാപനവും കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും
ന്യൂയോര്‍ക്ക്‌: ഹൂസ്റ്റണിലെ സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കത്തോലിക്കാ കൂട്ടായ്‌മയെ മലങ്കര കത്തോലിക്കാ എക്‌സാര്‍ക്കേറ്റിലെ ഇടവകയായി 2012 ഫെബ്രുവരി 12-ന്‌ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി കാനോനികമായി ഉയര്‍ത്തി.

ഇടവക ദേവാലയത്തില്‍ അഭിവന്ദ്യ പിതാവ്‌ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ ഇടവക സ്ഥാപന ഡിക്രി വായിക്കുകയും, ഇടവക വികാരി ബഹുമാനപ്പെട്ട ഫാ. ജോസ്‌ കല്ലുവിളയില്‍, സെകട്ടറി ജോര്‍ജ്‌ സാമുവേല്‍, ട്രഷറാര്‍ സെലിക്‌സ്‌ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന്‌ പ്രസ്‌തുത ഡിക്രി അഭിവന്ദ്യ പിതാവില്‍ നിന്ന്‌ ഏറ്റുവാങ്ങുകയും ചെയ്‌തു.

1985-ല്‍ ആരംഭിച്ച ഹൂസ്റ്റണിലെ മലങ്കര കത്തോലിക്കാ കൂട്ടായ്‌മ ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്‌തവ സാക്ഷ്യത്തിലും സംഖ്യാബലത്തിലും ശക്തമായ മുന്നേറ്റമാണ്‌ നടത്തിയിട്ടുള്ളത്‌. ഇടവകയില്‍ ശുശ്രൂഷ നടത്തിയിട്ടുള്ള ബഹുമാനപ്പെട്ട വൈദീകരേയും, ആദ്യകാലം മുതല്‍ ഈ കൂട്ടായ്‌മയ്‌ക്ക്‌ ത്യാഗഭരിതമായ നേതൃത്വം കൊടുത്ത അത്മായരേയും അഭിവന്ദ്യ പിതാവ്‌ പ്രത്യേകമായി അനുസ്‌മരിച്ചു.

വി. കുര്‍ബാനയ്‌ക്കുശേഷം 2012 ഓഗസ്റ്റ്‌ മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന എട്ടാമത്‌ മലങ്കര കാത്തലിക്‌ കണ്‍വെന്‍ഷന്റെ ഇടവക തല രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫും നടന്നു. അഭിവന്ദ്യ പിതാവിന്റെ കണ്‍വെന്‍ഷന്‍ സന്ദേശം, പ്രാര്‍ത്ഥന, തീം സോംങ്‌ സിഡി എന്നിവയടങ്ങിയ കണ്‍വെന്‍ഷന്‍ കിറ്റ്‌ നിരവധി കുടുംബങ്ങള്‍ പിതാവില്‍ നിന്ന്‌ സ്വീകരിച്ച്‌ രജിസ്റ്റര്‍ചെയ്‌തു.
ഹൂസ്റ്റണ്‍ മലങ്കര കത്തോലിക്കാ ഇടവക സ്ഥാപനവും കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക