Image

ലൈവ് മ്യൂസിക് ഷോ ഗ്ലോറിയ ഡിസംബര്‍ ഒമ്പതു മുതല്‍

Published on 11 November, 2016
ലൈവ് മ്യൂസിക് ഷോ ഗ്ലോറിയ ഡിസംബര്‍ ഒമ്പതു മുതല്‍

 ലണ്ടന്‍: ബിജു നാരായണനും എലിസബത്ത് രാജുവും ജോജി കോട്ടയവും സംഘവവും അവതരിപ്പിക്കുന്ന ക്രിത്യന്‍ ഭക്തി ഗാനമേള ലൈവ് മ്യൂസിക് ഷോ ഗ്ലോറിയ ഡിസംബര്‍ 9, 10, 11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മിഡ്‌ലാന്‍ഡ്‌സിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറും.

മലയാളത്തിലെ പ്രശസ്ത പിന്നണിഗായകന്‍ ബിജു നാരായണനൊപ്പം നിരവധി ശ്രദ്ധേയമായ ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ പ്രശസ്തയായ പ്രിയ ഗായിക എലിസബത്ത് രാജു, സംഗീത സവിധായകനും മ്യുസിക് കമ്പോസറുമായ ജോജി കോട്ടയം തുടങ്ങിയ കലാകാരന്മാരെ ഒരുമിപ്പിച്ചു സംഗീത സന്ധ്യ ഒരുക്കുന്നത് രാഗ യുകെയുടെ റോയ് കാഞ്ഞിരത്താനം ആണ്. 

ഒമ്പതിന് (വെള്ളി) വൈകുന്നേരം ആറിന് ലസ്റ്റര്‍ വിന്‍സ്റ്റാന്‍ലി കമ്യുണിറ്റി കോളജിലാണ് സംഗീത സന്ധ്യക്ക് തുടക്കം കുറിക്കുന്നത്. 

വിവരങ്ങള്‍ക്ക്: 07794 564772, 07809491206.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക