Image

വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിലെ ഇന്ത്യന്‍ ക്ലബിന് പുതിയ നേതൃത്വം

Published on 11 November, 2016
വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിലെ ഇന്ത്യന്‍ ക്ലബിന് പുതിയ നേതൃത്വം

 വിയന്ന: ഐക്യരാഷ്ര്ടസഭയുടെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യന്‍ ക്ലബിന് പുതിയ നേതൃത്വം. 

പുതിയ ഭാരവാഹികളായ സാജന്‍ പട്ടേരി (പ്രസിഡന്റ്), മനോജ് പാട്ടീല്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), സ്മിത്ത് ദിര്‍ (വൈസ് പ്രസിഡന്റ്), സൂര്യമണി ബളമുടി (ജോയിന്റ് സെക്രട്ടറി), ജോഷിമോന്‍ എറണാകേരില്‍ (ട്രഷറര്‍) എന്നിവരെയും

മലയാളി ഉദ്യോഗസ്ഥരായ എല്‍ദോ പല്‍പ്പത്ത്, കുര്യന്‍ മനയാനിപ്പുറത്ത് എന്നിവരെ വിവിധ വകുപ്പുകളുടെ പ്രതിനിധികളായും ടോം പേരുകാരോട്ട്, ഏബ്രഹാം കുരുട്ടുപറമ്പില്‍, മുരളി ഗോപാലകൃഷ്ണന്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ചടങ്ങില്‍ ക്ലബിന്റെ സ്ഥാപകാംഗങ്ങളിലൊരാളായ ഏബ്രഹാം കുരുട്ടുപറമ്പിലിന് യാത്ര അയപ്പ് നല്‍കി. 

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക