Image

മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല സുഹൃത്തുക്കളാകണം: ഫാ. ജോസഫ് പാംപ്ലാനി

Published on 11 November, 2016
മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല സുഹൃത്തുക്കളാകണം: ഫാ. ജോസഫ് പാംപ്ലാനി

 ലണ്ടന്‍: മതാപിതാക്കള്‍ മക്കള്‍ക്ക് നല്ല സുഹൃത്തുക്കള്‍ ആകണമെന്ന് ഫാ. ജോസഫ് പാംപ്ലാനി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ബര്‍മിംഗ്ഹാം സ്‌റ്റെച്ച് ഫോര്‍ഡ് മാസ് സെന്ററില്‍ നടന്ന ദമ്പതിധ്യാനത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുട്ടികളുടെ തെറ്റുകള്‍ മാതാപിതാക്കള്‍ സ്‌നേഹബുദ്ധ്യ തിരുത്തണം. കുഞ്ഞുങ്ങളോടൊത്ത് ലോകത്തെക്കുറിച്ച് സംവദിക്കണം. അവരെ നല്ല സ്വപ്നം കാണാന്‍ പഠിപ്പിക്കുക. സ്‌നേഹംകൊണ്ട് അവരെ ഓരോ ദിവസവും കൈപിടിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കുമായി പത്തു കല്പനകള്‍ വീശദമായി പറഞ്ഞു കൊടുക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക