Image

കറന്‍സി അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി.

500 ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു അമേരിക്കയിലെ പ്രവാസി സംഘടനകളുടെ സംഘടനയായ ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി. Published on 11 November, 2016
കറന്‍സി  അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക്  ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു ഫൊക്കാന അമര്‍ഷം  രേഖപ്പെടുത്തി.
ന്യൂയോര്‍ക്ക് : ഇന്ത്യാ ഗവണ്‍മെന്റ് 1000 ത്തിന്റെയും, 500 ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക്  ഉണ്ടായ ബുദ്ധിമുട്ടു്കള്‍ക്കു  അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനആയ ഫൊക്കാന അമര്‍ഷം  രേഖപ്പെടുത്തി. പ്രവാസികളുടെ ബുദ്ധിമുട്ടുകളെ  നോക്കാതെ എടുത്ത നടപടികള്‍ക്ക്, അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം ഉണ്ടാക്കണം  എന്നും ഫൊക്കാന ഇന്‍ഡ്യ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഈ  അറിയിപ്പ് കണ്ടപ്പോള്‍ തന്നെ  ഫൊക്കാന സെക്രട്ടറി  ഫിലിപ്പോസ് ഫിലിപ്പ്  ന്യൂയോര്‍ക്കിലെ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ  ഓഫീസു്മായി  ബന്ധപ്പെടുകയും പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ നിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അതിനുള്ള സൗകര്യമോ നിയമോ  ഇല്ലാ എന്നാണ് ബാങ്കില്‍ നിന്നും അറിയാന്‍ സാധിച്ചത്.(ന്യൂയോര്‍കിലെ  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ  ഓഫീസില്‍ 1000, 500 രൂപ കറന്‍സികള്‍ മാറാം  എന്ന തെറ്റായ വാര്‍ത്ത പലരും പരത്തുന്നുണ്ട്). 

  ഇന്ത്യാ ഗവണ്‍മെന്റ് 1000ത്തിന്റെയും, 500ന്റെയും  കറന്‍സികള്‍ അസാധുവാക്കിയ പ്രഖ്യാപനംഅമേരിക്കയിലെ  ഇന്ത്യന്‍ സമൂഹത്തില്‍  അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. നാട്ടില്‍ നിന്ന് വരുമ്പോഴും, തിരികെ പോകുബോഴും  ഉള്ള ആവിശ്യത്തിന് വേണ്ടി അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും  കയ്യില്‍ ഇന്ത്യന്‍ കറന്‍സികള്‍  ഉണ്ട്  . ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ ഈ വരുന്ന ഡിസംബര്‍ 30നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വര്‍ഷം ഡിസംബര്‍ 30 നകം നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. അമ്പതിനായിരം  രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ ആയ  നോണ്‍ റെസിഡന്റ്‌സ്  ഇന്ത്യന്‍സിന് ഒരു  NRO അക്കൗണ്ടില്‍  കൂടെ മാത്രമേ 1000, 500 രൂപ മാറിയെടുക്കാന്‍ സാധിക്കുകയുള്ളു.

ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫിസിലും അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളില്‍ രൂപ കൈവശമുള്ളവര്‍ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. അന്തരാഷ്ട്ര ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്. അമേരിക്കയിലെ  പ്രവാസികള്‍ക്ക് തല്‍ക്കാലം രൂപ വിനിമയം ചെയ്യാന്‍  സാദ്ധ്യമല്ല. കോഓപ്പറേറ്റീവ് ബാങ്കു്കളെ പോലുള്ള ചെറിയ ബാങ്കുകളില്‍ രൂപമാറ്റിയെടുക്കുമെന്നതില്‍ യാതൊരുവിധമായ നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത് .

ഇന്ത്യന്‍ പ്രവാസികളുടെ കൈയിലുള്ള ചെറിയ തോതിലുള്ള കറന്‍സിയുടെ ശേഖരം എന്തു ചെയ്യണമെന്ന ആശങ്കയിലാണ് എല്ലാവരും. പ്രധാന അന്തര്‍ദേശീയ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതേവരെ യാതൊരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ല. ഡിസംബര്‍ 30 ന് മുമ്പ് നാട്ടില്‍ പോകുന്നവര്‍ക്ക് പണം മാറാന്‍ അവസരം ലഭിക്കും. അതിന് കഴിയാത്തവര്‍ നാട്ടില്‍ പോകുന്നവരുടെ പക്കല്‍ കൊടുത്തയക്കേണ്ടിവരും. രണ്ടാമത് ഒരാള്‍ക്ക് 500, 1000 രൂപാ കറന്‍സികള്‍ മാറാന്‍ നോമിനേഷന്‍ നല്‍കിയാലും, ഇതിന് വേണ്ടി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത് പ്രശ്‌നമാകും. ഈ വിഷയത്തില്‍ റിസര്‍വ് ബാങ്കും, ധനകാര്യ വകുപ്പും ഈ വിഷയത്തില്‍ ഇതേവരെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.
 
അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം എത്രയും പെട്ടെന്നുതന്നെ  നടപ്പാക്കണം  എന്ന്   ഫൊക്കാനക്ക്  വേണ്ടി തമ്പി ചാക്കോ പ്രസിഡന്റ്;  ഫിലിപ്പോസ് ഫിലിപ്പ് ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ് ട്രഷറര്‍; ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ജോയ് ഇട്ടന്‍ എക്‌സി. വൈസ് പ്രസിഡന്റ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

കറന്‍സി  അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക്  ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു ഫൊക്കാന അമര്‍ഷം  രേഖപ്പെടുത്തി.
Join WhatsApp News
Vidyadharan 2016-11-12 05:50:00
This is a good article for NRIs. But whom you are appealing this. Publishing in e-malayalee will not do any good. Otherwise they have to forward this request to the proper authorities in India.
texan2 2016-11-12 15:11:58
I really want the FOOLISH FOKANA leaders to answer some important questions before publishing such FOOLISH articles and appeals.  ( I know you guys want to create an impression of done something feeling for fellow malayalees )
Have any one of you verified if it is even legal for a person living in US ( or abroad to carry/have ) Indian currency with them in the US soil??
Even if it is legal, have you guys found out ( before even appealing ), what is that limit??
Guys, the limit is just Re 5000 rypeese. 
So just forget about it.  If any one has more than 5000Ruppese, it is already illegal, and now it is worth nothing more than paper, just like the people who kept crores of  the currency in sacks and under pillow in India.
And I don't understand, these US Malayalees always have a feeling they are privileged. Come on get real, Then "Appeal". Now have fun with your Indian currency.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക