Image

രണ്ടായിരം രൂപയുടെ പുതിയ കള്ളകളികള്‍

നിഹ്മത്തുള്ള മങ്കട Published on 12 November, 2016
രണ്ടായിരം രൂപയുടെ പുതിയ കള്ളകളികള്‍
ദുബൈ: ഇന്ത്യയിലെ കള്ളപ്പണവും കള്ള നോട്ടുകളും ഇല്ലായ്മ ചെയ്യാന്‍ എന്ന പേരില്‍  ഇന്ത്യ ഗവണ്മെന്റ് നാട്ടിലെ ആയിരം അഞ്ഞൂറ് നോട്ടുകള്‍ നിര്‍ത്തലാക്കി പകരം രണ്ടായിരം രൂപയിറക്കി. ഇന്ന് നാട്ടില്‍ സാധാരണ  ജനങ്ങള്‍ ഈ നോട്ടു മാറ്റത്തിന്റെ പേരില്‍ ദുരിതമാനുഭവികുമ്പോള്‍ കുത്തക മുതലാളിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രണ്ടായിരം രൂപ നോട്ടിന്റെ പുതിയ ബിസ്സിനസ്സ് തുടക്കം കുറിച്ചിരിക്കുകയാണ്.നാട്ടിലെ ജനങള്‍ക്ക് ഒരു ദിവസം 4000 രൂപയാണ് പഴയ നോട്ടുകള്‍ കൊടുത്ത് പുതിയത് മാറാന്‍ കഴിയുക, പിന്നെ എല്ലാം ബാങ്ക് അക്കൌണ്ട് വഴിയെ മാറാന്‍ കഴിയുകയുള്ളൂ. ഇവിടെ പ്രവാസ ലോകത്തും പഴയ നോട്ടുകള്‍ മറാന്‍ കഴിയാതെ ദുരിതത്തില്‍ ആയവര്‍ നിരവധി. 
അവധിക്കു നാട്ടില്‍ പോയി ലീവ് തീര്‍ന്നതിനാല്‍ നോട്ട് മാറാന്‍ കഴിയാത്തവരും ഉണ്ട് കൂട്ടത്തില്‍. 

നാട്ടില്‍ എല്ലാ എ.ടി.എം കൌണ്ടറിലും ഇന്ന് നിത്യ കാഴ്ചയാണ് നീണ്ട ക്യൂ.പാവപെട്ട ജനങ്ങള്‍ നിത്യ ജീവിതത്തിന് വേണ്ടി ബാങ്കുകളിലും എ.ടി.എം കൌണ്ടറില്‍ ക്യൂ നില്‍കുമ്പോള്‍ ഇവിടെ പ്രവാസ ലോകത്ത് 2000 രൂപയുടെ ഒരു കെട്ടുമായി (രണ്ട് ലക്ഷം രൂപ) സ്വന്തമാക്കി പ്രവാസി. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ് മോഹവില കൊടുത്തു നാട്ടില്‍ നിന്നാണ് ഈ രൂപ സ്വന്തമാക്കിയത്. നാണയ ശേഖരം ഹോബിയാക്കിയ ലത്തീഫിന്റെ കയ്യില്‍ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളുടെയും പഴയതും പുതിയതുമായ നിരവധി നോട്ടുകളുടെ ശേഖരണം ഉണ്ട്. ഇതിനായി ലത്തീഫ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കറന്‍സിയിലെ ആറക്ക നമ്പറുകള്‍ പ്രശസ്തരുടെ ജന്മദിനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അപൂര്‍വ്വ നോട്ട് ആല്‍ബവും ഉണ്ട് ലത്തീഫിന്റെ കയ്യില്‍. അതിന്റെ ഭാഗമായാണ് പുതിയ രണ്ടായിരം രൂപ നേടാന്‍ ശ്രമം നടത്തിയത്. 

ഇന്ത്യയുടെ പല ഭാഗത്തും പുതിയ രണ്ടായിരം രൂപയുടെ എജന്‍ന്റ്മാര്‍ പ്രവര്‍ത്തികുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥമാര്‍ അടക്കം ഈ പുതിയ ബിസിനസില്‍ പങ്കാളികളാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. പഴയനോട്ടുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍ അവിടെ പുതിയ രണ്ടായിരം രൂപ നോട്ടിനു പഴയ രണ്ടായിരത്തി ഒരുനൂറു രൂപ കൊടുത്താല്‍ മതി. കൂടുതല്‍ രൂപ വേണമെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ നേരിട്ട് നടത്തുന്ന സ്വകാര്യ ഇടപാടുകളുണ്ട് ഏജന്റുമാര്‍ മുഖാന്തരം ഇവിടങ്ങളില്‍ വന്‍ കൊള്ളയാണ് നടക്കുന്നത്. അവിടെ രണ്ടു ലക്ഷം പുതിയ രൂപക്ക് പഴയ രൂപ രണ്ടു ലക്ഷത്തി പതിനായിരം തൊട്ടു രണ്ടര ലക്ഷം വരെ വിലയുണ്ട്. ബാങ്കുകളിലേക്കു വിതരണം ചെയ്ത കോടിക്കണക്കിനു രൂപയാണ് ഇന്ത്യയിലെ പല സ്ഥലങ്ങളിലും പുഴ്ത്തി വെക്കപെട്ടിടുള്ളത്. 

നാട്ടിലെ കള്ളപ്പണം തടയാന്‍ ദിവസങ്ങള്‍ മുന്‍പ് എത്തിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ നേടി കള്ളപ്പണക്കാര്‍ അവരുടെ പണം ഭദ്രമാക്കി. അതോടപ്പം അവര്‍ ഇത് പാവങ്ങളെ ചൂഷണം ചെയ്യാനുള്ള പുതിയ മാര്‍ഗവുമായി. ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ അടക്കം ഇതിനു കൂട്ടുനില്‍ക്കുന്ന അവസ്ഥ. ഒന്നും അറിയാതെ ആട്ടം കാണുന്ന സാധാരണ ജനങ്ങള്‍ ഇപ്പോഴും പുതിയ രൂപക്ക് വേണ്ടി ക്യൂവില്‍ ആണ്.


രണ്ടായിരം രൂപയുടെ പുതിയ കള്ളകളികള്‍രണ്ടായിരം രൂപയുടെ പുതിയ കള്ളകളികള്‍രണ്ടായിരം രൂപയുടെ പുതിയ കള്ളകളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക