Image

ട്രംപുവന്നു... തൊലിയുടെ നിറം പ്രശ്‌നമാകുന്നു (ജിന്‍സ്‌മോന്‍ പി. സക്കറിയ)

Published on 12 November, 2016
ട്രംപുവന്നു... തൊലിയുടെ നിറം പ്രശ്‌നമാകുന്നു (ജിന്‍സ്‌മോന്‍ പി. സക്കറിയ)

ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡിലുള്ള ഈസ്റ്റ്‌മെഡോ എന്നു പറയുന്ന ടൗണ്‍ഷിപ്പിലാണ് എട്ടുവര്‍ഷമായി ഞാന്‍ താമസിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങള്‍ താമസിക്കുന്ന വളരെ സമാധാനപരമായ ഒരു ടൗണ്‍ഷിപ്പ്. എട്ടുവര്‍ഷത്തിനുള്ളില്‍തന്നെ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ പത്തോളം മലയാളി ഫാമിലികളും താമസത്തിനെത്തിയിട്ടുണ്ട്. മലയാളികള്‍ ഒരു ടൗണ്‍ഷിപ്പിലേക്ക് താമസം മാറുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. ഈസ്റ്റ് മെഡോ സ്കൂള്‍ ഡിസ്റ്റിക്ട് വളരെ നല്ലതാണ്. അതുകൊണ്ട് നിരവധി മലയാളികള്‍ ഈ ടൗണ്‍ഷിപ്പിലേക്കു താമസം മാറിവരുന്നുണ്ട്.

ഞങ്ങളുടെ ഒരു സായാന സൗഹൃദ കൂട്ടായ്മ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം സ്ഥിരമായി ചൈനീസ് അമേരിക്കന്‍, ഇന്‍ഡ്യന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പല റസ്‌റ്റോറന്റുകളിലുമാണ് ഒത്തുകൂടുന്നത്. അങ്ങനെ ഒരു നാലുവര്‍ഷം മുമ്പ് ഞങ്ങളുടെ ഒരു ടൗണ്‍ഷിപ്പില്‍ തന്നെചിരിക്കുന്ന ചൈനക്കാരുടെ ഒരു റസ്‌റ്റോറന്റ് ആകസ്മികമായി കണ്ടുകിട്ടി. ചൈനക്കാര്‍ പൊതുവേ നിര്‍വികാരമായ മുഖഭാവവും ചിരിക്കാത്തവരുമാണ്. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ഈ കടയില്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്. ഇന്നലെ ഞങ്ങള്‍ സുരേഷ്, ബിജു, സാബു എന്നിവര്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ കടയുടെ പുറത്ത് രണ്ട് വൈറ്റ് ടീനേജ് പിള്ളേര്‍ ഞങ്ങളെ നോക്കി നടുവിരല്‍ ഉയര്‍ത്തിക്കാട്ടി. രണ്ടുമൂന്നുതവണ കാണിച്ചപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ആരോ തിരിച്ചുംകാണിച്ചു. അവര്‍ ഒരു റൗണ്ട് കഴിഞ്ഞ് അഞ്ചുമിനിട്ടു കിഴിഞ്ഞ് തിരിച്ചുവന്നു പറഞ്ഞ ഭാഷ ചില്ലുവാതിലിനു പുറത്താണെങ്കിലും നിങ്ങള്‍ ഈ രാജ്യം വിട്ടുപോകുക തുടങ്ങി അസഭ്യവര്‍ഷമായിരുന്നു. ഞാന്‍ അമേരിക്കയില്‍ വരുന്നതിനു മുമ്പ് അഞ്ചുവര്‍ഷം ഇംഗ്ലണ്ടില്‍ ജീവിച്ച സമയത്ത് വംശീയാധിഷേപം നിരവധി തവണ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, അമേരിക്കയില്‍ അത് വളരെ അപൂര്‍വമാണ്. എനിക്ക് ഇംഗ്ലണ്ടിലെ ജീവിതമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെങ്കിലും അമേരിക്കയിലെ സാഹോദര്യമാണ് ഞാന്‍ ഒരു അഡ്വാന്റേജായി കണ്ടത്. പക്ഷേ, ഇത് വളരെ ആകസ്മികമായ ഒരു സംഭവമായി പോയി. രണ്ടുമൂന്നുദിവസമായി ഇങ്ങനെയുള്ള നിരവധി അധിക്ഷേപങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാര്‍ പൊതുവേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയാണ് പിന്തുണച്ചത്. നാലു ചാനലുകളില്‍ ഞാന്‍ കൊടുത്ത ഇലക്ഷന്‍ റിവ്യൂവിലും ഈ മാറ്റവും അതിലുള്ള സാഹചര്യങ്ങളുമണ് റിപ്പോര്‍ട്ടു ചെയ്തത്. നാട്ടില്‍ നിന്നുവന്ന ചില ജേര്‍ണലിറ്റുകള്‍ ഇന്ത്യയിലെ സാമൂഹ്യസ്ഥിതിയിലുണ്ടായ വിത്യാസം സൂചിപ്പിച്ച് അമേരിക്കയിലും അതിനുള്ള ഒരു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടായതില്‍ ഒരു മാറ്റത്തിന്റെ സൂചന കാണാതിരിക്കുന്നത് അപകടകരമാണ്. നമ്മള്‍ ഇവിടെ ലീഗലോ ഇല്ലീഗലോ എന്നുള്ളതോ നമ്മുടെ പദവിയോ പൗരത്വമോ ഒന്നും ഇവിടെ പ്രശ്‌നമായി വരുന്നില്ല. തൊലിയുടെ നിറം തന്നെയാണ് ഈ അധിക്ഷേപം കേള്‍ക്കാനുള്ള കാരണമായതായി വിശ്വസിക്കുന്നുത്. മലയാളികള്‍ നമ്മള്‍ രാഷ്ട്രീയമായി ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Join WhatsApp News
Vayanakkaran 2016-11-12 21:01:37
Dear Writer of this/above article. Do not worry too much. Those are exceptional actions of some ignorant people. Just ignore it. Once in a while those actions are there Do not react too much. Do not pour oil in the fire. Do not write or spread too much about it. Why your friend reacted by showing his one finger?  Here nothing to do with trump victory. Trump is alrady changed right away. He is conciliatry and the President of the USA, just for 4 years, according to the constitution. But look at you, you are President or chairman of some club or association and you are not following or obeying your Association Constitution. Look at it, you are always the chairman, all the years you continue to be the chairman. Except your position, you appoint other posts or positions. But you are permanent there without democratic election. As if your family run business here in your club you appoint people. Then you preach about American Malayalees and trump. etc.. Where is democracy in your indo american press club? But you say baseless bla bla..bla. You pick youe own handy person or you pick your own publication person or your own eranmoolikal for the posts. Follow your own constitution for your small group, then critzize Trup election and usa
jep 2016-11-13 06:55:34

ഇത്രയും നിരുത്തതരവാദിത്തകരമായ വിശദീകരണം, നിങ്ങളെ പോലെ പത്രപ്രവർത്തനം നടത്തുന്നവർ എഴുതിവിടുന്നത് ശരിയാണെന്നു തോന്നുന്നില്ല. തൊലിയുടെ നിറത്തിനല്ല  മനസ്സിനാണ് പക്വത വേണ്ടത് .

ആകുലൻ 2016-11-13 10:13:57
മോനെ ജെപ്പെ നീ ഇങ്ങനെ ചൂടാകാതെ! ട്രംപ് അധികാരത്തിൽ വരുമ്പോൾ ഓരോത്തർക്കും ഓരോ ഭയമാണ്. വെളുത്ത തൊലിയില്ലാത്തവർക്ക്, അതിന്റെ പേരിൽ അവർ വർണ്ണ വിവേചനത്തിന് വിധേയപ്പെടുമോ എന്ന്.  അതിക്രമങ്ങൾക്ക് വിധേയപ്പെടുമോ എന്ന്.  അനധികൃതമായി കുടിയേറിയവർക്ക് അതിന്റെ പേരിൽ, മുസ്ലിംസിനു അവരുടെ മതത്തിന്റ പേരിൽ. ലോക എമ്പാടുമുള്ള കച്ചവടക്കാർക്ക് ട്രേഡിന്റെ പേരിൽ.  സ്ത്രീകൾക്ക് അവരുടെമേൽ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കുമോ എന്ന ഭയം,   വർഗ്ഗീയതയും ഭിന്നതയും വെറുപ്പും വിദ്വേഷവും ഇളക്കി വിട്ടാണ് ട്രംപ് വിജയം വരിച്ചെതെന്ന് അമേരിക്കയിലെ ഭൂരിപക്ഷത്തിനും അറിയാം (പോപ്പുലസ് വോട്ടിന്റെ അടിസ്ഥാനത്തിൽ ) ട്രംപിന് വോട്ടു ചെയ്തവരിൽ കൂടുതലും വെളുത്ത വർഗ്ഗമാണ് എന്നുള്ളത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.  ഇതിൽ അമേരിക്കയിലെ തീവ്രവാദിസംഘടനകളും ഉണ്ടെനുള്ളത് മറക്കാതിരിക്കുക.  കറുത്ത വർഗ്ഗവും ഹിസ്പാനിക്കും അടികിട്ടിയാൽ അടങ്ങി ഇരിക്കില്ല. മലയാളി മിണ്ടാതെ ഇരിക്കും, മലയാളി എന്നും ദേഹത്ത് അടികൊള്ളാതെ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കും . പാവം കൂവള്ളൂർ മാത്രമാണ് അൽപ്പം റിസ്ക് എടുത്തിട്ടുള്ളത് ( അദ്ദേഹം സൂക്ഷിക്കുന്നത് നല്ലതാണ്).  ട്രംപ് വിദ്യാഭ്യാസവും ബോധവും ഇല്ലാത്ത ഒരു വർഗ്ഗത്തെ ഇളക്കിയാണ് വോട്ട് നേടിയത്. ഇതിൽ അമേരിക്കയിലെ നല്ല ശതമാനം ക്രിസ്തിയൻസും ഇന്ത്യയിൽ  നിന്ന് കുടിയേറി പാർക്കുന്ന തീവ്രവാദികളായ ഹിന്ദുക്കളും ഉണ്ടെന്നുള്ളത് അറിയുക. എന്തായാലും ട്രംപിന്റെ ഭരണം എങ്ങെനെ പോകുമെന്ന് ആർക്കും പറയാൻ ആവില്ല .  ഒരു ഹിറ്റ്‌ലർ കൂടി ഈ ഭൂമിയിൽ ജനിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 

palpu 2016-11-13 10:42:21

Dear writer.


The person like u are making the issue. If u donot like this country go back wherever u want

CLEAM 2016-11-13 11:52:14
\

STUPID OBSERVATION .BE REALISTIC NO BODAY IS AGAUINST U. BE AN AMERICAN.






stupid observation
CLEAN 2016-11-13 14:16:33
Nothing extra ordinary, This happens all the time. If you are an America, BE SMART
and STREET SMART TOO,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക