Image

ഡൊണാള്‍ഡ് ട്രംമ്പിനെ ആരു വിജയിപ്പിച്ചു? (ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍, ടെക്‌സാസ്)

Published on 13 November, 2016
ഡൊണാള്‍ഡ് ട്രംമ്പിനെ ആരു വിജയിപ്പിച്ചു? (ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍, ടെക്‌സാസ്)
ഈചോദ്യത്തിന് ഈ ലേഖകന് നേരത്തെ ഉണ്ടായിരുന്ന നിഗമനം തിരുത്തി എഴുതേണ്ടിയിരിക്കുന്നു. ഒരുകയ്യില്‍ ബിയറും മറുകരത്തില്‍ തോക്കുംപിടിച്ചു വീടിന്റെ ഉമ്മറത്തിരിക്കുന്ന ചുമല കഴുത്തു അധവാ റെഡ്‌നെക്ക്‌സ് എന്നു വിളിക്കപ്പെടുന്ന വെള്ളക്കാര്‍ അല്ല ട്രമ്പിനെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചത് എന്നു പലെ വേദികളിലും കാര്യമോ തമാശയോ ആയിപറയുന്നതു കേട്ടിരുന്നു . എന്നാല്‍ അതിനൊന്നും വലിയ പ്രസക്തി ഇല്ലാ എന്നതാണ് വാസ്തവം.

തിരഞ്ഞെടുപ്പിനെ അനുബന്ധിച്ചുള്ള പുതിയ അവലോകനങ്ങള്‍ പുറത്തുവരുന്നു. വേറെ ഒരുനിശ്ശബ്ദ സമൂഹം സ്ഥാനാര്‍ഥികളെ സഹായിച്ചു അവര്‍ മറ്റാരും അല്ല മതങ്ങള്‍ മുഖ്യമായും ക്രിസ്ത്യന്‍ മതങ്ങള്‍. ഒരുമതം ഹില്ലരിയേയും തുണച്ചു ഇസ്ലാം. ഈ തുണ ഹില്ലരിക്കുഗുണത്തേക്കാള്‍ ദോഷം ആണു നല്‍കിയത്.

ട്രമ്പ് നോമിനേഷന്‍ കിട്ടിക്കഴിഞ്ഞു കൗശലപൂര്‍വം ആദ്യമേ ചെയ്തത് അമേരിക്കയിലെ എല്ലാപ്ര ധാന മതങ്ങളില്‍ നിന്നും എതാനും നേതാക്കളെ ഉള്‍പ്പെടുത്തി കമ്മ റ്റികള്‍ രൂപീകരിക്കുകയും അവരില്‍നിന്നും ഉപദേശങ്ങള്‍ ആരായുകയുംചെയ്തു. ഈ തുടക്കം പിന്നീട് ഫലവത്തായി മാറി.

തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള അവലോകനങ്ങള്‍ കാട്ടുന്നത് ആകമാനം ക്രിസ്ത്യാനികളില്‍, ആചാരങ്ങള്‍ പരിപാലിക്കുന്ന ജനത്തില്‍ 75% ട്രബിനെ ആണുതുണച്ചത് ഇതില്‍ത്തന്നെ ഉപഘടകങ്ങളെ പരിശോധിച്ചാല്‍ കത്തോലിക്കര്‍ 70%, മറ്റുവിഭാവങ്ങള്‍ 85 %ത്തിനും മുകളില്‍. ഇങ്ങനെ സംഭവിച്ച ഒരു തിരഞ്ഞെടുപ്പു ഇതിനുമുന്‍പ് അതു 1980യില്‍ റൊണാള്‍ഡ് റീഗന്‍ തിരഞ്ഞെടുക്കപ്പെട്ടസമയം.

അഭിപ്രായ വോട്ടെടുപ്പു നടത്തിയവര്‍ ഒരുനല്ല വിഭാഗത്തെ വിശേഷിപ്പിച്ചതു കെന്നഡി ഡെമോക്രാറ്റ്‌സ് എന്നാണ് ഇവര്‍ കണ്ണും പൂട്ടി ഒരാള്‍ക്കും വോട്ടുനല്‍കില്ല. ഇവരില്‍ ഒട്ടുമുക്കാലും സീനിയര്‍ സിറ്റിസണ്‍സ് ആണെങ്കിലും രാഷ്ട്രീയ കാര്യങ്ങളില്‍ കാര്യബോധം ഉള്ളവര്‍ തന്നെ.
ഇവരില്‍ ഒരുനല്ല ശതമാനം പെന്‍ഷന്‍പറ്റി ജീവിക്കുന്നവര്‍ ആണ് ഇവര്‍ക്ക് ഇവരുടെ ജീവിതത്തില്‍ ഇനി അവശേഷിക്കുന്നതു തങ്ങളുടെ വിശ്വാസ സംഹിതകള്‍മാത്രം. അവയെ പരിരക്ഷിക്കുന്നതിന് ഇവര്‍ പാര്‍ട്ടികൂറ് നോക്കില്ല. ഇവര്‍, ഇവരുടെ അഭിപ്രായങ്ങള്‍ പൊതുനിരത്തില്‍ വിളമ്പുകയും ഇല്ലാ .
ഇവരുടെകാഴ്ചപ്പാടില്‍ ഒരുനാള്‍ ഇവര്‍ ആരാധിച്ചിരുന്ന, ഇവരുടെ ഡെമോക്രാറ്റിക് പാര്‍ട്ടി വഴിവിട്ടുപോയിരിക്കുന്നു എന്നാണ്. കുറെഒക്കെ ഇവര്‍ സഹിക്കും എന്നാല്‍ ഒരുപരിധിവിട്ടാല്‍ ഇവരെകിട്ടില്ല. ഉദാഹരണത്തിന് ഇന്നു ഡെമോക്രാറ്റിക് പാര്‍ട്ടി തുണക്കുന്ന സ്വവര്‍ഗവിവാഹം രണ്ട് യാതൊരുനിയന്ത്രണവുംഇല്ലാത്ത ഗര്‍ഭഛിദ്രം.

ഇതൊന്നും ഇവര്‍ക്കുചിന്തിക്കുവാന്‍ പോലും പറ്റില്ല.മുന്‍ പ്രസി ഡന്‍റ്റ് ജോണ്‍ എഫ് കെന്നഡി ആണ് ഇന്നും ഇവരുടെ ഒരു ആരാധ്യപുരുഷന്‍. ഡെമോക്രാറ്റിക്കു പാര്‍ട്ടിയെ ഇന്നുനയിക്കുന്നവര്‍ തീവ്ര ലെഫ്റ്റ് ചിന്താഗതിക്കാര്‍ ആണ് എന്നതില്‍ ഒരുപാടു വാസ്തവം കാണുന്നു. ഉദാഹരണത്തിന് ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങള്‍ സ്കൂള ുകള്‍ പോലുള്ള പൊതുവേദികളില്‍ നടത്തുന്നതിനു ഇന്നുഒരുപാടു ഏതിര്‍പ്പുകള്‍ വരുന്നുണ്ട്. ഇങ്ങനെ എതുര്‍ക്കുന്നവര്‍ക്കു പിന്‍തുണ പലപ്പോഴും കിട്ടുന്നതു ഡെമോക്രാറ്റിക്പാര്‍ട്ടിയില്‍ നിന്നുംആണ്.
ഇവര്‍ ഈരാജ്യത്തിന്റെ നാഡി ഇടിപ്പു വര്‍ഷങ്ങള്‍ ആയി വീക്ഷിക്കുന്നവര്‍ ആണ്.

ഡൊണാള്‍ഡ് ട്രമ്പിനോടൊ റിപ്പബ്ലിക്കന്‍പാര്‍ട്ടിയോടുള്ള സ്‌നേഹം അല്ല ഇവരെ ഇപ്രാവശ്യം ആന ചിഹ്‌നത്തില്‍വോട്ടു രേഖപ്പെടുത്തുന്നതിനു പ്രേരിപ്പിച്ചത് . പിന്നെയോ ഹില്ലരിവിജയിച്ചാല്‍ വരുന്ന ഭവിഭവിഷ്യത്തുകള്‍. അമേരിക്കയില്‍ ഇന്നുസാംസ്ക്കാരിക രംഗങ്ങളില്‍ ശീഖ്രഗതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കു ഒരുകടിഞ്ഞാണ്‍ ഇടണമെങ്കില്‍ ഹില്ലരി വിജയിച്ചാല്‍ നടക്കില്ല.
ഹില്ലരി രണ്ടു സുപ്രീംകോര്‍ട്ട് ന്യായാധിപരെ ആയിരിക്കും അവരുടെ ആദ്യനാലുവര്‍ഷങ്ങളില്‍ നിയമിക്കുന്നത്. ഒരുകസേര നിലവില്‍ ഒഴിഞ്ഞുകിടക്കുന്നു.

കൂടാതെ നിരവധി കീഴ്‌കോടതി ജഡ്ജിമാരേയും ഇവര്‍ക്കുനിയമിക്കുന്നതിനു അവസരംകിട്ടും. ഹില്ലരി നാമനിര്‍ദ്ദേശം ചെയ്യുന്ന ജഡ്ജസ്സ് എന്തായാലും ലിബറല്‍ ചിന്താഗതിക്കാര്‍ ആയിരിക്കും എന്ന സത്യം ഈനാട്ടിലെ ക്രിസ്ത്യന്‍ മതാദ്യഷന്‍മാരെ ഭയാലുക്കള്‍ ആക്കി.
ഈ മതപ്രമാണികള്‍ ട്രമ്പിനുവേണ്ടി അണിയറകളില്‍ ഒരുപാടു പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിനുമുന്‍പത്തെ രണ്ടാഴ്ച്ചകളില്‍ ഞായറാഴ്ചപള്ളി പ്രസംഗങ്ങള്‍ ഊന്നിപ്പറഞ്ഞു ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതില്‍ ഒരുക്രിസ്ത്യാനിക്കുള്ള കടപ്പാട്.

ഒരുദേവാലയത്തില്‍ കേട്ടതാണിത് "നിങ്ങളുടെ ധര്‍മ്മബോധം ഈവരുന്ന തിരഞ്ഞെടുപ്പില്‍ കാട്ടുക. ജ നിക്കുവാന്‍ ഇരിക്കുന്നകുഞ്ഞുങ്ങള്‍ക്കുവേണ്ടി വോട്ടുരേഖപ്പെടുത്തുക" ഈവാക്കുകള്‍ സമ്മതിധായകരെ ഒരുപാടുവശീകരിച്ചു എന്നതു വാസ്തവം മാത്രം.
ഇന്ത്യകഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ദൈവവിശ്വാസികളും മതാനുയായികളും ഉള്ളനാടാണു അമേരിക്ക. ഇവരുടെ ശക്തികുറഞ്ഞിട്ടില്ല ഇവരുടെതലയില്‍ സോഷ്യല്‍ പരിഷ്ക്കാരങ്ങള്‍ പൊടുന്നനവേ കെട്ടിക്കയറ്റാം എന്നു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും ചിന്തിക്കേണ്ട.


Join WhatsApp News
വിരുദ്ധൻ 2016-11-13 10:16:32
തന്നെപ്പോലുള്ള വിവരദോഷികൾ .
pt kurian 2016-11-13 11:42:46

WE BELEIVE IN ONE GOD. STILL TIME TO LOCK HER UP.


True God 2016-11-13 21:38:54
Your prayer is answered Kurian and the Trump God is incarnated. He is the God of destruction and he will destroy the Democracy of this country. You and your 80% Christians are going to be responsible for that. 
ഇന്നസെന്റ് 2016-11-14 06:51:56
വൃത്തികെട്ട ഒരുത്തനെ പ്രസിഡണ്ടാക്കിയിട്ട് ആരു ജയപ്പെച്ചെന്നു ചോദിക്കുന്നോ? താൻ ആള് കൊള്ളാമെല്ലോടോ? താൻ ഇതിന്റെ ഒരു സൂത്രധാരകാനാണ്   അമേരിക്ക  ആകെ ട്രംപിനെതിരെ ബഹളം തുടങ്ങിയപ്പോൾ പ്ലേറ്റ് മാറ്റിവച്ചു മുങ്ങാൻ നോക്കുന്നോ? താനും കൂവള്ളോരും തലേൽ മോണ്ടിട്ടുണ്ടു നടന്നോ? അടിതീർച്ചയാ. കറമ്പനും, ഹിസ്പാനിക്കും കയ്യിലും ദേഹത്തും പച്ചകുത്തിയ വെളുമ്പൻമാരും ഇറങ്ങിയിട്ടുണ്ട്. തന്നെ ഞങ്ങളും വിടില്ല.  താനൊക്കെ കാരണം ബാക്കി മലയാളികൾക്കും വഴീൽ ഇറങ്ങി നടക്കാൻ വയ്യാതായിട്ടുണ്ട്. കൂളിംഗ് ഗ്രാസ് മാത്രം വച്ചതുകൊണ്ട് രക്ഷപ്പെടില്ല. തലേൽ ഒരു മുണ്ടുകൂടി ഇട്ടോ? എന്റമോ ഞാൻ പോകുക

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക