Image

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം

Published on 13 November, 2016
വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം

കൊളംബോ: കൊളംബോയില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമതു ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡബ്ല്യുഎംസി ഗ്‌ളോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ വരണാധികാരിയായിരുന്നു.

ചെയര്‍മാന്‍ : ഡോ.പി.എ.ഇബ്രാഹിം (ദുബായ്), വൈസ് ചെയര്‍മാന്‍മാര്‍ : ഷാജു കുര്യാക്കോസ് (അയര്‍ലണ്ട്), ഡോ.കെ.സി.വിജയലക്ഷ്മി (തിരുവനന്തപുരം), സിസിലി ജേക്കബ്(നൈജീരിയ).

പ്രസിഡന്റ്: മാത്യു ജേക്കബ് (ജര്‍മനി), വൈസ് പ്രസിഡന്റുമാര്‍ : ഡോ. ജോര്‍ജ് കാക്കനാട്ട്, ഹൂസ്റ്റണ്‍(അഡ്മിനിസ്‌ട്രേഷന്‍), ബിജു ജോസഫ് (അയര്‍ലണ്ട്), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (നോര്‍ത്ത് ടെക്‌സാസ്). ജനറല്‍ സെക്രട്ടറി : സാം മാത്യു(റിയാദ്, സൗദി അറേബ്യ),അസോസിയേറ്റ് സെക്രട്ടറി: ലിജു മാത്യു(ദുബായ്). ട്രഷറാര്‍: തോമസ് അറമ്പന്‍കുടി (ജര്‍മനി). ഗ്‌ളോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ : ജോസഫ് കില്ലിയാന്‍(ജര്‍മനി). അഡ്വൈസറി ബോര്‍ഡ്‌ചെയര്‍മാന്‍ : ഗോപാലപിള്ള(നോര്‍ത്ത് ടെക്‌സാസ്).

സബ്കമ്മറ്റി: ആന്‍ഡ്രൂ പാപ്പച്ചന്‍, ന്യൂജേഴ്‌സി (ഡബ്ല്യുഎംസി സെന്റര്‍), സാം ഡേവിഡ് മാത്യു, മസ്‌ക്കറ്റ്(പബ്‌ളിസിറ്റി * പബ്‌ളിക് റിലേഷന്‍സ്), ഷിബു വര്‍ഗീസ്, അബുദാബി (പ്രവാസി വെല്‍ഫെയര്‍),ഡൊമിനിക് സാവിയോ,കോമ്പത്തൂര്‍, സുജിത് വര്‍ഗീസ്, ഫുജൈറ,ജോസ് ചാക്കോ, മസ്‌ക്കറ്റ് (വെബ്‌സെറ്റ് അഡ്മിന്‍). പ്രേമ പിള്ളൈ, തിരുവനന്തപുരം (വുമന്‍സ് ഫോറം).റെജി തോമസ്, ഷാര്‍ജ(യൂത്ത് ഫോറം).ബാബു അലക്‌സ്,തിരുവനന്തപുരം(ടൂറിസം). ഡോ.ജോണ്‍ ഫിലിപ്‌സ് മാത്യു, മസ്‌ക്കറ്റ്(എഡ്യൂക്കേഷന്‍).ജോണ്‍ മത്തായി, ഷാര്‍ജ(ഗുഡ്വില്‍ അംബാസഡര്‍. രണ്ടുവര്‍ഷമാണ് പുതിയ ഭാരവാഹികളടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി. 

സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് നേതാക്കള്‍ പ്രസംഗിച്ചു. കേരള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവരെ കൂടാതെ മുപ്പതോളം രാജ്യങ്ങളില്‍ നിന്നെത്തിയ കൗണ്‍സില്‍ പ്രതിനിധികളും ശ്രീലങ്കന്‍ മലയാളികളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും അടക്കം 150 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുത്തു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക