Image

രാജാ രവിവര്‍മ പെന്‍സില്‍ ഡ്രോയിംഗ് മത്സരവും ശിശുദിന ആഘോഷവും 18ന്

Published on 13 November, 2016
രാജാ രവിവര്‍മ പെന്‍സില്‍ ഡ്രോയിംഗ് മത്സരവും ശിശുദിന ആഘോഷവും 18ന്

 കുവൈത്ത്: മാവേലിക്കര അസോസിയേഷന്‍ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് രാജാ രവിവര്‍മ ട്രോഫിക്കുവേണ്ടിയുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരം നടത്തുന്നു. 

നവംബര്‍ 18ന് (വെള്ളി) അബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് മത്സരം. ജൂണിയര്‍, സബ്ജൂണിയര്‍ സീനിയര്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് മത്സരിക്കുക. രജിസ്‌ട്രേഷന്‍ വൈകുന്നേരം നാലിന് ആരംഭിക്കും. മത്സരം അഞ്ചു മുതല്‍ ആറു വരയും തുടര്‍ന്ന് എസ് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ചിത്രരചന മത്സരത്തിന്റെ ഫ്‌ളയര്‍ രക്ഷാധികാരി സണ്ണി പത്തിചിറ, പ്രസിഡന്റ് ബിനോയ് ചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ നൈനാന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ഫിലിപ്പ് തോമസ്, മുന്‍ ജനറല്‍ സെക്രട്ടറി സാബു മാവേലിക്കര, ജോയിന്റ് സെക്രട്ടറി മാത്യു ചെന്നിത്തല, കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ തോമസ് പള്ളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. 

വിവരങ്ങള്‍ക്ക്: 66898264,60483584,65558404.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക