Image

വെല്‍ഫെയര്‍ കേരള കുവൈത്ത് നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു

Published on 13 November, 2016
വെല്‍ഫെയര്‍ കേരള കുവൈത്ത് നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു

അബാസിയ: കേരള സര്‍ക്കാരിനു കീഴിലെ നോര്‍ക്ക യുടെ സേവനങ്ങളും ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിന് വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ നേതൃത്വത്തില്‍ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. കുവൈത്തിലെ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും നോര്‍ക്ക ഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളില്‍ ഒരു മാസക്കാലം ഹെല്പ് ഡെസ്‌ക് സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ 10 വരെയും ഫഹാഹീല്‍ യൂണിറ്റി സെന്റര്‍, അബാസിയ പ്രവാസി ഓഡിറ്റോറിയം, ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയം എന്നീ സ്ഥലങ്ങളിലാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.

വീസ പേജ് ഉള്‍പെടെയുള്ള പേജുകളുടെ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ കുവൈത്ത് സിവില്‍ ഐഡി കോപ്പി, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രണ്ട് ദീനാര്‍ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറം ഹെല്പ് ഡെസ്‌ക് സെന്റരുകളില്‍ നിന്ന് നല്കുകയും അതു പൂരിപ്പിക്കാന്‍ വെല്‍ഫെയര്‍ കേരള വോളന്റിയര്‍മാരുടെ സേവനവും ലഭ്യമാണ്. നോര്‍ക്കയുടെ വെബ് സൈറ്റിലും അപേക്ഷ ഫോറം ലഭ്യമാണ്.

നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് പ്രവാസികള്‍ക്ക് ഒരു തിരിച്ചറിയാല്‍ രേഖയായി ഉപയോഗിക്കുന്നതോടൊപ്പം കാര്‍ഡുടമകള്‍ക്ക് അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗ വൈകല്യങ്ങള്‍ക്കും അപകട മരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പു വരുത്തുന്നതാണ്. സര്‍ക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍യുള്ള അടിസ്ഥാന രേഖയും പ്രവാസി ഐഡി കാര്‍ഡാണ്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വെല്‍ഫെയര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 55652214 , 97637809 (ഫഹാഹീല്‍), 97221569 (സാല്‍മിയ), 50744982 (അബൂഹലീഫ), 50822271 (കുവൈത്ത് സിറ്റി), 99354375 (അബാസിയ), 60368661 (റിഗായ്), 97955685 (ഫര്‍വാനിയ), 99362430 (അങ്കാറ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക